വളർത്തുനായ കുട്ടിയെ കടിച്ച സംഭവം: ഉടമക്ക് 5000 രൂപ പിഴയിട്ടു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളിൽ വളർത്തുനായ കുട്ടിയെ കടിച്ച സംഭവത്തിൽ ഉടമക്ക് പിഴയിട്ടു. ഗാസിയബാദ് മുൻസിപ്പൽ കോർപ്പറേഷനാണ് നായയുടെ ഉടമക്ക് 5,000 രൂപ പിഴയിട്ടത്.
രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള ചാംസ് കാസിൽ സൊസൈറ്റിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ട്വിറ്റർ പോസ്റ്റിൽ പറയുന്നു. നായയുടെ ഉടമസ്ഥയായ സ്ത്രീ നോക്കിനിൽക്കെ വളർത്തുനായ ഒരു കുട്ടിയുടെ മേൽ പാഞ്ഞുകയറുന്നതും കടിക്കുന്നതും വീഡിയോയിൽ കാണാം.
"വളർത്തു നായ ലിഫ്റ്റിൽ വെച്ച് കുട്ടിയെ കടിച്ചുകീറുന്നു. കുട്ടി വേദനിക്കുമ്പോഴും വളർത്തുമൃഗത്തിന്റെ ഉടമ നോക്കിനിൽക്കുന്നു!" സി.സി ടി.വി ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്റർ ഉപയോക്താവായ ആകാശ് അശോക് ഗുപ്ത എഴുതി. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ഗാസിയാബാദ് പൊലീസിൽ നിന്ന് പ്രതികരണമുണ്ടായി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അവർ അറിയിച്ചു. നന്ദ്‌ഗ്രാം പൊലീസ് സ്റ്റേഷൻ മുൻകൂർ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് ട്വീറ്റിൽ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.