അവിടെ കർഷക പ്രതിഷേധം, ഇവിടെ റോഡ് ഷോ; അമിത്ഷാ ഹൈദരാബാദിൽ
text_fieldsഹൈദരാബാദ്: ഡൽഹിയിൽ കർഷക പ്രതിഷേധം കത്തുന്നതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി അമിത്ഷാ ഹൈദരാബാദിൽ. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഷാ ഞായറാഴ്ച ഹൈദരാബാദിലെ ബീഗമ്പേട്ട് വിമാനത്താവളത്തിലെത്തിയത്. ബി.ജെ.പി നേതാക്കൾ ഷാെയ സ്വീകരിച്ചു.
പിന്നീട് ഹൈദരാബാദിലെ പഴയ നഗരത്തിലെ ഭാഗ്യാലക്ഷ്മി ക്ഷേത്രം സന്ദർശിച്ച് പ്രചാരണത്തിന് മുന്നോടിയായി അദ്ദേഹം പ്രാർത്ഥന നടത്തി. ഞായറാഴ്ച തെലങ്കാനയിൽ നടക്കുന്ന പൊതു പരിപാടികളെ അഭിസംബോധന ചെയ്യുന്ന ഷാ, സെക്കന്തരാബാദിലെ റോഡ്ഷോയിലും പങ്കെടുക്കും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ദേശീയ വക്താവ് സാംപിത് പത്ര, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഹൈദരാബാദ് സന്ദർശിച്ചിരുന്നു. ജെ.പി നദ്ദ വെള്ളിയാഴ്ച ഇവിടെ റോഡ് ഷോ നടത്തിയിരുന്നു.
അതേസമയം എന്നാൽ സമരം തീർക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടെങ്കിലും, ഷാ മുന്നോട്ടു വച്ച ഉപാധികൾ പ്രതിഷേധക്കാർ തള്ളി. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സർക്കാറിൻെറ നിർദേശം. എന്നാൽ, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു.
പ്രധാനമായും പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് സിൻഖു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കർഷകർ. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നതോടെ ഡൽഹി ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷ സേനയെ അതിർത്തിയിലെ സിൻഖുവിൽ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.