കശ്മീർ അശാന്തം; ഗുലാംനബി ആസാദിനെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു
text_fieldsശ്രീനഗർ: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദി നെ ശ്രീനഗറിലെ വിമാനത്താവളത്തിൽ തടഞ്ഞു. കശ്മീരിൽ 370 വകുപ്പ് പിൻവലിച്ച സാഹചര്യത ്തിൽ താഴ്വരയിലെ സ്ഥിതിഗതികൾ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ചേർന്ന് അ വലോകനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ, വിമാനത്താവളത്തിൽ വെച്ചുതന്നെ ത ടഞ്ഞ് ഉച്ചക്കുശേഷം വിമാനത്തിൽ കയറ്റി മടക്കി അയക്കാൻ ശ്രമിക്കുകയായിരുന്നു അധിക ൃതർ.
ജമ്മു-കശ്മീർ കോൺഗ്രസ് നേതാവ് ഗുലാം അഹ്മദ് മിറും ആസാദിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിൽ സന്ദർശനം നടത്തി തദ്ദേശീയരുമൊത്ത് ഭക്ഷണം കഴിക്കുന്ന വിഡിയോക്കെതിരെ രൂക്ഷമായ ഭാഷയിൽ ഗുലാം നബി ആസാദ് പ്രതികരിച്ചിരുന്നു.
‘ജമ്മു-കശ്മീരിലെ ജനങ്ങള്‍ ദുഃഖിതരാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ അവിടേക്ക് പോകുന്നത്. 22 ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന ആദ്യത്തെ സംഭവമാണിത്. ഇതിനു മുമ്പ് എവിടെയെങ്കിലും ഇത് കേട്ടിട്ടുണ്ടോ -എന്നായിരുന്നു ഗുലാം നബി ആസാദ് ശ്രീനഗറിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.
കശ്മീർ കോൺസൺട്രേഷൻ ക്യാമ്പ് പോലെ –കോൺഗ്രസ്
ന്യൂഡൽഹി: സൈന്യത്തെ ഉപയോഗിച്ച് വലയം ചെയ്തതിലൂടെയും വാർത്താവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയതിലൂടെയും ജമ്മു-കശ്മീർ, നാസി ജർമനിയിലെ കോൺസൺട്രേഷൻ ക്യാമ്പ് പോലെയായെന്ന് കോൺഗ്രസ്. സംസ്ഥാനത്തെ വിഭജിച്ചതിെൻറയും 370ാം വകുപ്പിെൻറ പരിരക്ഷ എടുത്തുകളഞ്ഞതിെൻറയും പശ്ചാത്തലത്തിൽ കശ്മീരിൽ വ്യാപകമായി സേനയെ വിന്യസിച്ചും ഇൻറർനെറ്റടക്കം തടസ്സപ്പെടുത്തിയും കേന്ദ്രം നടത്തുന്ന നീക്കത്തിനെതിരെയാണു കോൺഗ്രസ് രംഗത്തുവന്നത്. ‘‘വെടിയുണ്ട കൊണ്ടല്ല, കശ്മീരികളെ ചേർത്തുപിടിച്ചാണ് പ്രശ്നം പരിഹരിക്കുക എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് ചെങ്കോട്ടയിൽവെച്ചു പ്രഖ്യാപിച്ചത്. എന്നാൽ, ഇന്നത്തെ അവസ്ഥ നോക്കുകയാണെങ്കിൽ കശ്മീർ കോൺസൺട്രേഷൻ ക്യാമ്പ് പോലെ ആയിരിക്കുന്നു’’ -കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
സർക്കാർ കശ്മീരിനുമേൽ ഇത്തരം നടപടി അടിച്ചേൽപിക്കുന്നതായി താൻ പാർലമെൻറിൽ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയും ഡൽഹിയിൽനിന്നുള്ള നേതാക്കളെ കശ്മീരിലേക്കു പ്രവേശിപ്പിക്കാതെയും ഈ നടപടി തുടരുകയാണെന്നും ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.