ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ടുപോയവർ കോൺഗ്രസിൽ മടങ്ങിയെത്തി
text_fieldsന്യൂഡൽഹി: ഗുലാം നബി ആസാദിനൊപ്പം പോയ മുതിർന്ന നേതാക്കൾ കോൺഗ്രസിൽ മടങ്ങിയെത്തി. കശ്മീർ മുൻ ഉപമുഖ്യമന്ത്രി താര ചന്ദ്, മുൻ മന്ത്രി പീർസാദാ മുഹമ്മദ് സയ്യിദ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്നതിനു മുമ്പായി പാർട്ടിയിൽ തിരികെ എത്തിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു-കശ്മീരിൽ എത്തുമ്പോൾ കൂടുതൽ നേതാക്കൾ തിരികെയെത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്, എ.ഐ.സി.സി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മുസാഫർ പരേ, ബൽവാൻ സിങ്, മുജാഫർ പരേ, മൊഹീന്ദർ ഭരദ്വാജ്, ഭൂഷൺ ദോഗ്ര, വിനോദ് ശർമ, നരീന്ദർ ശർമ, നരേഷ് ശർമ, അംബ്രീഷ് മഗോത്ര, സുബാഷ് ഭഗത്, ബദ്രി നാഥ് ശർമ, വരുൺ മഗോത്ര, അനുരാധ ശർമ, വിജയ് തർഗോത്ര, ചന്ദർ പ്രഭാ ശർമ എന്നിവരാണ് മടങ്ങിയെത്തിയ മറ്റു നേതാക്കൾ.
ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.