ശ്രീനഗറിൽ നാട്ടുകാരുമായി സംവദിച്ച് ആസാദ്
text_fieldsശ്രീനഗർ: 370ാം വകുപ്പ് റദ്ദാക്കിയശേഷം ആദ്യമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബ ി ആസാദ് ജമ്മു-കശ്മീരിലെത്തി. കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം നാട്ടുകാരെ നേരിട്ടുകണ്ട് സ്ഥിതിഗതികൾ ആരാഞ്ഞു. ശ്രീനഗറിൽ ലാൽ ദേദ് ആശുപത്രിയിലെത്തി രോഗികളുമായി അദ്ദേഹം സംവദിച്ചു.
നേരേത്ത, ടൂറിസ്റ്റ് റിസപ്ഷൻ സെൻറർ സന്ദർശിച്ച് ഹൗസ്ബോട്ട് ഉടമകളുമായും സംസാരിച്ചു. നാലുദിവസത്തെ യാത്രയുടെ ഭാഗമായാണ് ആസാദ് കശ്മീരിലെത്തിയത്. ശ്രീനഗർ, ജമ്മു, ബാരാമുല്ല, അനന്ത്നാഗ് ജില്ലകൾ സന്ദർശിക്കാനാണ് ഗുലാം നബിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുമതി നൽകിയത്. നേരേത്ത, മൂന്നു തവണയും വിമാനത്താവളത്തിൽനിന്ന് മടക്കി അയക്കപ്പെട്ട ശേഷമായിരുന്നു സുപ്രീം കോടതി അനുമതി.
ജമ്മു-കശ്മീർ സന്ദർശനത്തിന് മൂന്നുവട്ടം ശ്രമിച്ചിട്ടും മടക്കി അയച്ചെന്ന് അദ്ദേഹം പരമോന്നത കോടതിയെ ബോധിപ്പിച്ചിരുന്നു. ജനങ്ങളെ കണ്ട് തൽസ്ഥിതി അറിയുകയാണ് രാജ്യസഭ പ്രതിപക്ഷ നേതാവിെൻറ സന്ദർശന ലക്ഷ്യമെന്ന് ആസാദിെൻറ അഭിഭാഷകൻ എ.എം. സിങ്വി കോടതിയെ അറിയിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.