ബുർഖ,ഘുൻഘട് നിരോധന പരമാർശം; വളച്ചൊടിച്ചുവെന്ന് ജാവേദ് അക്തർ
text_fieldsഭോപാൽ: രാജ്യത്ത് ബുർഖ നിരോധിക്കുകയാണെങ്കിൽ ഹിന്ദു സ്ത്രീകൾ ധരിക്കുന്ന ഘുൻഘടിനും നിരോധനമേർപ്പെടുത്തണമെന്ന് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയായതിനെ തുടർന്ന് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി. തന്‍റെ പരമാർശം വളച്ചൊടിച്ചുവെന്നും സത്രീകളുടെ മുഖം മറക്കുന്ന ഏത് വസ്ത്രവും നിരോധിക്കണമെന്നും അത് വനിതാശാക്തീകരണത്തിന് തടസമാണെന്നും അക്തർ വ്യക്തമാക്കി.
ഇന്ത്യയിൽ ബുര്‍ഖ നിരോധിക്കാൻ നിയമം കൊണ്ടുവരുന്നതിൽ എതിര്‍പ്പില്ല. എന്നാല്‍ അവസാനഘട്ട തിരഞ്ഞെടുപ്പിന് മുമ്പ്, രാജസ്ഥാനിൽ ഘുൻഘട് (ഹിന്ദു സ്ത്രീകള്‍ മുഖംമറക്കുന്ന വസ്ത്രം) നിരോധിക്കുന്നതായി പ്രഖ്യാപിക്കണം. ഘുൻഘട്, ബുർഖ എന്നിവ ഇല്ലാതാക്കണമെന്നതാണ് എന്‍റെ സന്തോഷം’– എന്നാണ് അക്തര്‍ പറഞ്ഞത്
ബുര്‍ഖയെക്കുറിച്ചു വലിയ അറിവില്ല. ജോലിക്കു പോകുന്ന സ്ത്രീകളാണു വീട്ടിലുള്ളത്. അവരാരും ബുര്‍ഖ ധരിക്കാറില്ല. യാഥാസ്ഥിതിക മുസ്‌ലിം രാജ്യമാണ് ഇറാഖ്. അവിടെ പോലും സ്ത്രീകൾ മുഖം മറക്കേണ്ടതില്ല. ഇപ്പോള്‍ ശ്രീലങ്കയിലും അങ്ങനെയാണ്– അക്തർ വിശദീകരിച്ചിരുന്നു.
ദേശ സുരക്ഷക്കായി ബുർഖ നിരോധിക്കണമെന്ന സാധ്വി പ്രഞ്ജ പറഞ്ഞിരുന്നു. കൂടാതെ ശിവസേനയും ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.