Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ കെട്ടിടത്തിൽ...

സ്​കൂൾ കെട്ടിടത്തിൽ നിന്ന്​ വിദ്യാർഥിയെ തള്ളിയിട്ട്​ കൊന്നതായി ആരോപണം

text_fields
bookmark_border
modern-motessori-school
cancel

ലഖ്​​നോ: ഉത്തർപ്രദേശിലെ ദേവ്​രിയയിൽ വിദ്യാര്‍ഥിയെ സ്‌കൂള്‍ കെട്ടിടത്തി​​​െൻറ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായി ആരോപണം.  ദേവ്‌രിയയിലെ മോഡേൺ മോണ്ടിസോറി ഇൻറർ കോളേജിലെ പ്ലസ് വൺ വിദ്യാർഥിയായ നീതു ചൗഹാനാണ് (15) കൊല്ലപ്പെട്ടത്​. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 

ഇളവേളയിൽ സ്​കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള ടോയ്​ലറ്റിൽ പോയ വിദ്യാർഥിയെ  കുറച്ച് സമയത്തിന് ശേഷം ചോര വാര്‍ന്ന നിലയില്‍ താ​ഴെ കാണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോ മന:പൂര്‍വ്വം താഴേക്കെറിഞ്ഞതാണെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടിയെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്ന വഴി എന്താണ്​ സംഭവിച്ചതെന്ന്​ സഹോദരൻ ചോദിച്ചപ്പോർ മൂന്നാം നിലയിൽ നിന്ന്​ താഴേക്ക്​ തള്ളിയിട്ടതാണെന്നാണ്​ കുട്ടി പറഞ്ഞത്​. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പിതാവ്​ ആവശ്യപ്പെട്ടു. 
അപകടം 11 മണിക്ക്​ നടന്നിട്ടും മൂന്നുമണിയോടെയാണ്​ വിവരം വീട്ടിലറിയിച്ചത്​. കുട്ടിയുടെ സഹപാഠികളാണ്​ അപകട വിവരം  അറിയിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്. സ്‌കൂളിലെ സി.സി.ടി.വി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാൽ ദൃശ്യങ്ങൾ കണ്ടെടുക്കാൻ പൊലീസിന്​ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student deathschool buildingmalayalam newsDeoriaUttar Pradesh
News Summary - Girl, Allegedly Thrown Off School Building In UP, Dies–India news
Next Story