മുസ്ലിങ്ങളെ ഇഷ്ടമാണെന്ന വാട്സ്ആപ്പ് സന്ദേശമയച്ചതിന് മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്തു
text_fieldsബെംഗളൂരു: വാട്സ്ആപ്പിൽ സുഹൃത്തിന് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന സന്ദേശമയച്ചതിന് ബി.ജെ.പി യുവ നേതാക്കളിൽ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഒരു പ്രാദേശിക യുവ നേതാവിെന അറസ്റ്റ് ചെയ്തു. മറ്റ് നാല് പേർക്ക് വേണ്ടിയുള്ള തിരച്ചലിലാണ് പൊലീസ്. ബി.കോം വിദ്യാർഥിനിയായ ധന്യശ്രീയാണ് സ്വന്തം റൂമിൽ തൂങ്ങി മരിച്ചത്.
സന്തോഷ് എന്ന സുഹൃത്തുമായി ചാറ്റിങ്ങ് ചെയ്യുന്നതിനിടെയാണണ് ധന്യശ്രീ പ്രസ്തുത സന്ദേശമയച്ചത്. ചാറ്റിങ് ജാതി മത വിഷയങ്ങളിലേക്ക് നീങ്ങുകയും ഇരുവരും തമ്മിലുള്ള തർക്കത്തിലേക്ക് നയിക്കുകയും ചെയ്തു. തുടർന്ന് സന്തോഷ് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ‘െഎ ലവ് മുസ്ലിംസ്’ എന്ന് സന്ദേശം ധന്യശ്രീ അയച്ചത്. ഇത് കണ്ട് പ്രകോപിതനായ സുഹൃത്ത് മുസ്ലിങ്ങളുമായി എന്തെങ്കിലും വിധത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ നിന്നും വിലക്കുകയും അയച്ച സന്ദേശം സ്ക്രീൻഷോട്ട് എടുത്ത് ബജ്രംഗ് ദളിെൻറ പ്രാദേശിക നേതൃത്വത്തിനും വി.എച്ച്.പി അംഗങ്ങൾക്കും അയക്കുകയായിരുന്നു.
സന്ദേശത്തിെൻറ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ഇത് ധന്യശ്രീക്കും അവളുടെ അമ്മക്കും നേരെയുള്ള മാനസിക പീഡനത്തിലേക്ക് നയിക്കുകയുമായിരുന്നു. ബി.ജെ.പി യൂത്ത് വിങ് ലീഡർ അനിൽ രാജടക്കമുള്ള സംഘം ഇവരുടെ വീട്ടിേലക്ക് വരികയും മുസ്ലിങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്നതിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. അനിൽ രാജിനെ അറസ്റ്റ് ചെയ്ത പൊലീസ് മറ്റ് പ്രതികൾക്കായി ശക്തമായ തിരച്ചിലിലാണ്. ‘ഇത് സദാചാര പൊലീസിങ് അല്ലെന്നും സദാചാര ഗുണ്ടായിസമാണെന്നും’ എസ്.പി പറഞ്ഞു. സന്ദേശത്തിെൻറ സ്ക്രീൻ ഷോട്ട് പങ്ക് വെച്ചവർക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്.പി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.