56കാരനായ മലയാളി 16കാരിയെ വിവാഹം ചെയ്തു; ഹൈദരാബാദിൽ നാല് പേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: മലയാളിയായ 56 വയസുകാരനെ വിവാഹം ചെയ്യേണ്ടി വന്ന 16 വയസുകാരിയെ പൊലീസ് രക്ഷപെടുത്തി. പെൺകുട്ടിയുടെ അകന്ന ബന്ധുവായ സ്ത്രീ, വിവാഹ ദല്ലാൾമാർ, വിവാഹം കുറ്റകരമാണെന്നറിഞ്ഞും കൂട്ടുനിന്ന ഖാദി എന്നിവർക്കെതിരെ കേസ് എടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടിയുടെ അകന്ന ബന്ധുവായ ഹൈറുന്നിസ, ദല്ലാൾമാരായ അബ്ദു റഹ്മാൻ, വസീം ഖാൻ, ഖാദിയായ മുഹമ്മദ് ബദിയുദ്ധീൻ ഖാദിരി എന്നിവരെ അറസ്റ്റ് ചെയ്തു. മലയാളിയായ വരൻ അബ്ദുൽ ലത്തീഫ് പറമ്പൻ ഒളിവിലാണ്.
പെൺകുട്ടിയുടെ മാതാവ് നേരത്തെ മരിച്ചതാണ്. പിതാവ് അസുഖബാധിതനായി കിടപ്പിലുമാണ്. സംഭവം അറിഞ്ഞയുടൻ കുട്ടിയുടെ ബന്ധുവാണ് പൊലീസിൽ പരാതി നൽകിയത്.
ബന്ധുവായ സ്ത്രീ വരനിൽ നിന്നും രണ്ടര ലക്ഷം രൂപ കൈപറ്റിയിരുന്നു. ഒന്നരലക്ഷം അവർ കൈവശം വെച്ച ശേഷം ബാക്കി പണം ദല്ലാൾമാർക്കും വിവാഹം നടത്താൻ സഹായിച്ച മറ്റുള്ളവർക്കുമായി നൽകി.
വരനെതിരെ പോക്സോ പ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തു. ഹൈറുന്നിസക്കെതിരെ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കേസുകൾ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകൾ ഉപയോഗിച്ചാണ് അവർ വിവാഹം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.