മറാത്ത സമുദായത്തിന് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി ജീവനൊടുക്കി
text_fieldsമുംബൈ: മറാത്ത സമുദായത്തിന് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജൽനയിലായിരുന്നു സംഭവം. മറാത്ത സമുദായത്തിന് സംവരണം നൽകണമെന്നും തന്‍റേത് പാഴ്വാക്കായി പോകരുതെന്നും പെൺകുട്ടി ആത്മഹത്യകുറിപ്പിൽ പറഞ്ഞു.
പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അതേസമയം മറാത്തകൾക്ക് സംവരണം നൽകുമ്പോൾ നിലവിലുള്ള മറ്റ് സംവരണങ്ങൾ വെട്ടിക്കുറക്കരുതെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്പാൽ പറഞ്ഞിരുന്നു. മറാത്തകൾ കുൻഭി വിഭാഗക്കാരാണെന്ന് തെളിയിക്കുന്ന രേഖകൾ പെട്ടെന്ന് എങ്ങനെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു. ഒ.ബിയസി വിഭാഗക്കാരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും ഭരണഘടനയുടെ അടിസ്ഥാനത്തിലുമാണ് ഒ.ബി.സി വിഭാഗത്തിന് സംവരണം ലഭിച്ചത്. മറാത്ത സംവരണ പ്രക്ഷേഭങ്ങൾക്ക് നേതൃത്വം നൽകുന്ന ജാരങ്കെ പറയുന്നത് 70 വർഷമായി ഒ.ബി.സി മറാത്തകളുടെ സംവരണത്തെ അട്ടിമറിച്ച് കൈക്കലാക്കിയെന്നാണ്. മറാത്ത സംവരണത്തിന് തങ്ങൾ എതിരല്ലെന്നും ഒ.ബി.സി വിഭാഗത്തിന്മേൽ ഇതുമൂലം കൈകടത്തലുണ്ടാകരുതെന്നാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.