Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈം​ഗിക പീഡന പരാതി...

ലൈം​ഗിക പീഡന പരാതി പിൻവലിക്കാൻ പ്രതിയുടെ സമ്മർദ്ദം; പെൺകുട്ടി ആത്മഹത്യ ചെയ്തു

text_fields
bookmark_border
Crime
cancel

ലഖ്നോ: ലൈം​ഗിക പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യചെയ്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

പെൺകുട്ടിയെ പ്രദേശവാസിയായ താലിബ് എന്ന യുവാവ് ബലാത്​സം​ഗത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ താലിബിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

ജയിൽമോചിതനായതിന് പിന്നാലെ താലിബ് പെൺകുട്ടിയെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതിന് പിന്നാലെ പൊലീസ് താലിബിനെതിരെ പുതിയ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കുട്ടി ആത്മ​ഹത്യ ചെയ്തത്.

സംഭവത്തിൽ താലിബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newssexual abuseUttar Pradesh
Next Story