16കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവർഷം ബലാത്സംഗം ചെയ്തു; 40കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ 16കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവർഷമായി ബലാത്സംഗം ചെയ്ത 40കാരനായ വ്യവസായി അറസ്റ്റിൽ. സത്ന ജില്ലയിലാണ് സംഭവം. സമീർ എന്നു പരിചയപ്പെടുത്തിയ വ്യക്തി രണ്ടു വർഷമായി ബലാത്സംഗം ചെയ്തു വരികയായിരുന്നുവെന്നും പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സെപ്റ്റംബർ 11ന് കോൽഗാവൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സമീർ എന്നുവിളിക്കുന്ന അദീക്കിന് രണ്ടു പേരിലും പാസ്പോർട്ടുകൾ ഉണ്ടെന്നും ഇയാളുടെ വീട്ടിലും ജിമ്മിലും സൈബർ കഫേയിലുമായി നടത്തിയ റെയ്ഡിൽ ഇവ കണ്ടെടുത്തതായും സത്ന പൊലീസ് സൂപ്രണ്ട് റിയാസ് ഇക്ബാൽ പറഞ്ഞു.
'നേരത്തേ വിവാഹം കഴിച്ചിരുന്ന പ്രതി 2017ൽ വിവാഹമോചനം നേടി. പിന്നീട് ഈ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. ഇത്തരത്തിൽ നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ട്. ഇയാൾക്കെതിരെ ആരോപണവും തെളിവുകളുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയെങ്കിലും ആരും പരാതിപ്പെടാൻ തയാറായില്ല' -സത്ന ജില്ല പൊലീസ് തലവൻ പറഞ്ഞു.
വീട്ടിലും ഓഫിസിലുമായി നടത്തിയ റെയ്ഡിൽ ഇയാളിൽനിന്ന് എം.പിയുടെയും എം.എൽ.എയുടെയും ലെറ്റർഹെഡും കണ്ടെടുത്തിരുന്നു. ട്രെയിനിൽ വി.ഐ.പി ക്വോട്ടയിൽ സംവരണം ലഭിക്കുന്നതിനാണ് ഈ ലെറ്റർഹെഡുകൾ ഉപോയഗിച്ചിരുന്നതെന്ന് റിയാസ് ഇക്ബാൽ അറിയിച്ചു. ഇയാൾക്കെതിരെ അനധികൃത പണമിടപാടിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ പരാതിയിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.