Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sandya sahani
cancel
Homechevron_rightNewschevron_rightIndiachevron_rightവെള്ളപ്പൊക്കത്തിൽ...

വെള്ളപ്പൊക്കത്തിൽ തോണി തുഴഞ്ഞ് സ്കൂളിലേക്ക് ഈ 15കാരി; പ്രശംസിച്ച്​ സോഷ്യൽ മീഡിയ

text_fields
bookmark_border

ഗൊരഖ്​പുർ: പഠിക്കാനുള്ള ആഗ്രഹം മൂലം കാണിക്കുന്ന സാഹസത്തിന്​ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്​ ഉത്തർപ്രദേശിൽ നിന്നുള്ള ഈ പെൺകുട്ടി. വെള്ളപ്പൊക്കത്താൽ വലയുന്ന ഗൊരഖ്​പുരി​െല സന്ധ്യ ശഹാനി എന്ന 15കാരിയാണ്​ വെള്ളപ്പൊക്കം വകവെക്കാതെ തോണി തുഴഞ്ഞ്​ സ്​കൂളിൽ പോയി താരമായത്​. പ്രതികൂല സാഹചര്യങ്ങളോട്​ പോരാടുന്ന സന്ധ്യയുടെ നിശ്ചയദാർഢ്യത്തെ ​പ്രശംസിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയടക്കം നിരവധി പേരാണ്​ രംഗത്തെത്തിയിരിക്കുന്നത്​.

സ്​മാർട്ട്​ ​േഫാൺ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസിൽ പ​ങ്കെടുക്കാൻ കഴിയാത്തതിനാലാണ്​ സന്ധ്യ ഇൗ സാഹസിക വഴി തെരഞ്ഞെടുത്തത്​. സ്​കൂൾ തുറന്നപ്പോൾ പോകാമെന്ന്​ വെച്ചെങ്കിലും വെള്ളപ്പൊക്കം പ്രതിസന്ധിയായി. തുടർന്ന്​ വീടും സ്​കൂളുമെല്ലാം വെള്ളത്തിൽ ചുറ്റപ്പെ​ട്ടെങ്കിലും പിന്തിരിയാതെ തോണി തുഴഞ്ഞ്​ സ്​കൂളിലേക്ക്​ പോകാൻ തീരുമാനിക്കുകയായിരുന്നു. യൂനിഫോം ധരിച്ച്​, വള്ളം തുഴഞ്ഞ്​ സ്​കൂളിൽ പോകുന്ന സന്ധ്യയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല.


'സന്ധ്യയുടെ സാഹസം നമ്മെ പലതും പഠിപ്പിക്കുന്നു' എന്നാണ്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തത്​. അദ്ദേഹമടക്കം നിരവധി പേർ സന്ധ്യയുടെ നിശ്ചയദാർഢ്യത്തേയും പഠനത്തോടുള്ള അഭിരുചിയേയും പ്രശംസിച്ച് രം​ഗത്തെത്തി. സ്കൂളിൽ പോകുന്നതിന്​ മടി പിടിച്ചിരിക്കുന്ന കുട്ടികൾ സന്ധ്യയുടെ ജീവിതം മാതൃകയാക്കണം എന്ന കമ​േന്‍റാടെയാണ്​ പലരും വീഡിയോ പങ്കുവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gorakhpurviral storiesSandhya Sahani
News Summary - Girl rows boat to reach school in flooded Gorakhpur
Next Story