Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ഷായെ കരി​െങ്കാടി...

അമിത്​ഷായെ കരി​െങ്കാടി കാണിച്ച പെൺകുട്ടികൾക്കു നേരെ പൊലീസ്​ അതിക്രമം Video

text_fields
bookmark_border
അമിത്​ഷായെ കരി​െങ്കാടി കാണിച്ച പെൺകുട്ടികൾക്കു നേരെ പൊലീസ്​ അതിക്രമം Video
cancel

അലഹബാദ്​: ബി.ജെ.പി ദേശീയ പ്രസിഡൻറ്​ അമിത്​ഷായുടെ വാഹന വ്യൂഹത്തിനു നേരെ കരി​െങ്കാടി വീശിയ അലഹബാദ്​ സർവ്വകലാശാലയിലെ രണ്ട്​ വിദ്യാർഥിനികൾക്കു നേരെ പൊലീസ്​ അതിക്രമം. പെൺകുട്ടികളുടെ മുടിയിൽ പുരുഷ പൊലീസുകാരൻ പിടിച്ചു വലിക്കുകയും മർദിക്കുകയും ചെയ്​തു. ഇൗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​​. കരി​െങ്കാടി വീശിയ മൂന്ന്​ വിദ്യാർഥികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. നേഹ യാദവ്​(25), രമ യാദവ്​(24), കിഷൻ മൗര്യ എന്നിവരാണ്​ അറസ്​റ്റിലായത്​.

മൂവരേയും സ്​ഥലത്തു നിന്ന്​ വലിച്ചിഴച്ച്​ മാറ്റുകയായിരുന്നു.  മൂവരും സമാജ്​വാദി പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സമാജ്​വാദി ഛത്ര സഭ പ്രവർത്തകരാണ്​. ഇവരെ അറസ്​റ്റ്​ ചെയ്​തു നീക്ക​ുമ്പോൾ സ്​ഥലത്ത്​ വനിത പൊലീസ്​ ഇല്ലായിരുന്നുവെന്നും പുരുഷ പൊലീസുകാർ വനിത പ്രവർത്തകരോട്​ അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്​തതായ​ും സമാജ്​വാദി പാർട്ടി നേതാവ്​ റിച്ച സിങ്​ ആരോപിച്ചു.

നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ റാലികളിൽ കരി​െങ്കാടി കാണിച്ച സംഭവത്തിനു ശേഷം യു.പിയിൽ റാലികളിൽ കരി​െങ്കാടിയും കറുത്ത തൂവാലയും മറ്റ്​ കറുത്ത തുണികളും പൊലീസ്​ നിരോധിച്ചിരുന്നു.

വിഡിയോ കടപ്പാട്​ : ദി ടൈംസ്​ ഒാഫ്​ ഇന്ത്യ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeprotestblack flagmalayalam newsGirl studentsAmitshahUttar Pradesh
News Summary - Girl students protesting rally 'manhandled' by cops, hair pulled-india news
Next Story