ബംഗളൂരുവിൽ കാമുകിയെ കുത്തിക്കൊന്ന കേസ്: റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി ഫോൺ സ്വിച്ച്ഓഫ് ചെയ്തതായി പൊലീസ്
text_fieldsബംഗളൂരു: ബംഗളൂരുവിൽ കാമുകിയായ അസം യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ കണ്ണൂർ സ്വദേശി ആരവ് റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി കർണാടക പൊലീസ്. അസം സ്വദേശിനി മായ ഗൊഗോയാണ് (26) കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിര നഗറിലെ റോയല്‍ ലിവിങ്സ് അപ്പാർട്മെന്റിലാണ് കൊല നടന്നത്. ശനിയാഴ്ചയാണ് രണ്ടുപേരും ചേർന്ന് സർവിസ് അപാർട്മെന്റില് മുറിയെടുത്തത്.
അന്ന് രാത്രി ആരവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം ആരവ് ദിവസം മുഴുവൻ ആ മുറിയില്‍ തന്നെ കഴിഞ്ഞു. പിറ്റേന്ന് ഞായറാഴ്ച വൈകീട്ടോടെ അപ്പാർട്മെന്റിന് പുറത്തുപോയ ഇയാൾ പിന്നീട് മടങ്ങി വന്നിട്ടില്ല. ചെക്ക് ഇൻ ചെയ്തപ്പോഴാണോ അതിനു ശേഷമാണോ ആരവ് യുവതിയെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് ബംഗളൂരു പോലീസിന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കുറ്റകൃത്യം ചെയ്യുന്നതിനായി രണ്ടാം ദിവസം കത്തി വാങ്ങാൻ പ്രതി ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോയിരിക്കാമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആരവ് നൈലോൺ കയർ മുറിയിലേക്ക് കൊണ്ടുവന്നത് കൊലപാതകത്തിനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഹോട്ടൽ വിട്ട ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത ആരവിനെ ബംഗളൂരു പോലീസ് തിരയുകയാണ്. ഒരു സംഘം ആരവ് പോയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം നടത്തുന്നത്.
കണ്ണൂരിലെ വീട്ടിൽ അന്വേഷണ സംഘം എത്തിയിരുന്നു. ആരവിന് കണ്ണൂരിൽ കാര്യമായ സുഹൃദ് വലയമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്തമാക്കുന്നു. മറ്റൊരു അന്വേഷണ സംഘം ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ആറ് മാസമായി യുവതിയുമായി ആരവിന് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
അപ്പാർട്മെന്റിലേക്ക് ഇരുവരും ഒരുമിച്ചെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എച്ച്.എസ്.ആർ ലേഔട്ടിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് മായ ഗൊഗോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.