പെൺകുട്ടികൾക്ക് 15ാം വയസിൽ പ്രസവിക്കാനാകും, പിന്നെ എന്തുകൊണ്ട് വിവാഹപ്രായം ഉയർത്തണം -കോൺഗ്രസ് നേതാവ്
text_fieldsഭോപാൽ: പെൺകുട്ടികൾക്ക് 15ാം വയസിൽ പ്രത്യുൽപാദന ശേഷിയുണ്ടെന്നിരിക്കേ, വിവാഹപ്രായം 18ൽനിന്ന് 21 ലേക്ക് ഉയർത്തേണ്ടതിന്‍റെ ആവശ്യകത എന്താെണന്ന് കോൺഗ്രസ് നേതാവ്. രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21ആക്കി ഉയർത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മുൻ പി.ഡബ്ല്യു.ഡി മന്ത്രിയും കമൽനാഥിന്‍റെ വിശ്വസ്തനുമായ സജ്ജൻ സിങ് വർമയുടെ പ്രതികരണം.
'ഇത് എന്‍റെ കണ്ടെത്തലല്ല. ഡോക്ടർമാരുടെ റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടികൾക്ക് 15ാം വയസിൽ പ്രസവിക്കാനാകും. അതുകൊണ്ടുതന്നെ 18 വയസുള്ള പെൺകുട്ടിക്ക് വിവാഹത്തിന് പക്വത കൈവരിച്ചതായി കണക്കാക്കുന്നു. 18വയസായ പെൺകുട്ടികൾ അവരുടെ അമ്മായിയമ്മയുടെ വീട്ടിൽ സേന്താഷത്തോടെ ജീവിക്കണം' -സജ്ജൻ സിങ് വർമ പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും സജ്ജൻ സിങ് വർമ വിമർശിച്ചു. 'പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ലേക്ക് ഉയർത്തണമെന്ന് ആവശ്യെപ്പടാൻ ശിവരാജ് സിങ് ചൗഹാൻ ശാസ്ത്രജ്ഞനോ വിദഗ്ധ ഡോക്ടറോ ആണോ?' -അദ്ദേഹം ചോദിച്ചു.
മുൻമന്ത്രിയുടെ പ്രസ്താവനയോടെ മധ്യപ്രദേശ് കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്. സജ്ജൻ സിങ്ങ് മാപ്പ് പറയണമെന്നും കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്നുമുള്ള ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. സജ്ജൻ സിങ് വർമ അപമാനിച്ചത് മധ്യപ്രദേശിലെ പെൺകുട്ടികളെ മാത്രമല്ലെന്നും രാജ്യത്തെ മുഴുവൻ പെൺകുട്ടികളെയുമാണെന്ന് ബി.ജെ.പി വക്താവ് രാഹുൽ കോത്താരി പറഞ്ഞു.
എന്നാൽ ബി.ജെ.പി പുതിയ പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നല്ലാെത മറ്റൊന്നും ഇക്കാര്യത്തിൽ ഇെല്ലന്നായിരുന്നു കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്തയുടെ പ്രതികരണം.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനായി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന 'സമ്മാൻ' പദ്ധതി ഉദ്ഘാടനം ചെയ്തതിനിടെയാണ് നേതാവിന്‍റെ പ്രസ്താവനയെന്നതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.