കോവിഡ് 19: നീറ്റ് പരീക്ഷയെഴുതിയ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ്
text_fieldsന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് നീറ്റ് പരീക്ഷയെഴുതിയ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ പെൺകുട്ടികളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.
7,48,866 പെൺകുട്ടികളാണ് ഇത്തവണ പരീക്ഷക്കെത്തിയത്. 6,18,075 ആൺകുട്ടികളും ഹാജരായി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ അപേക്ഷിച്ചവരിൽ പരീക്ഷക്കെത്തിയ പെൺകുട്ടികളും എണ്ണം 92.85 ശതമാനത്തിൽ നിന്ന് 85.57 ശതമാനമായി കുറഞ്ഞു.
രജിസ്റ്റർ ചെയ്തവരിൽ 86.25 ശതമാനം ആൺകുട്ടികളും പരീക്ഷക്കെത്തിയപ്പോൾ പെൺകുട്ടികൾക്കിടയിൽ ഇത് 85.02 ശതമാനമാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 8.01 ശതമാനത്തിെൻറ കുറവുണ്ടായി.
അതേസമയം, ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ ഇത്തവണ നീറ്റ് പരീക്ഷ വിജയിച്ചിട്ടുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ, പരീക്ഷ മാറ്റാൻ കേന്ദ്രസർക്കാർ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.