പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്; അത് ബലാത്സംഗങ്ങൾക്ക് കാരണമാവുമെന്ന് യു.പി വനിത കമീഷൻ അംഗം
text_fieldsലഖ്നോ: പെൺകുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് വിവാദപരാമർശവുമായി ഉത്തർപ്രദേശ് വനിത കമീഷൻ അംഗം. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ബലാത്സംഗത്തിന് കാരണമാവുമെന്നാണ് വിവാദ പരാമാർശം. യു.പി വനിത കമീഷൻ അംഗമായ മീനാകുമാരിയുടേതാണ് പ്രസ്താവന.
കഴിഞ്ഞ ദിവസം അലിഗഢിൽ നടന്ന വനിത കമീഷെൻറ പരാതി പരിഹാര അദാലത്തിനിടെയായിരുന്നു അംഗത്തിെൻറ പ്രസ്താവന. രക്ഷിതാക്കൾ പ്രത്യേകിച്ച് അമ്മമാർ പെൺകുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷത്തിൽ ഉദാസീനതയുണ്ടാവുേമ്പാഴാണ് പെൺകുട്ടികൾക്ക് നേരെ അക്രമം നടക്കുന്നതെന്നും അവർ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കുമാരി തന്നെ പിന്നീട് രംഗത്തെത്തി. ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. അവർ ഫോൺ ഉപയോഗിച്ച് ആൺ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഓടി പോവുന്നു. സ്മാർട്ട്ഫോൺ ഉപയോഗിച്ച് അശ്ലീല വിഡിയോകളും പെൺകുട്ടികൾ കാണുന്നുണ്ട്. പ്രതിദിനം 20ഓളം സ്ത്രീകൾ തെൻറ അടുത്ത് പരാതിയുമായി എത്താറുണ്ട്. ഇത് ആറ് പരാതികളിലേയെങ്കിലും വില്ലൻ മൊബൈൽ ഫോണാണ്. ഇതിൽ പല പെൺകുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകാറുണ്ടെന്ന് അവർ പറഞ്ഞു.
അതേസമയം, മീനാകുമാരിയുടെ പ്രസ്താവനയെ തള്ളി വനിത കമീഷൻ ഉപാധ്യക്ഷ അഞ്ജു ചൗധരി രംഗത്തെത്തി. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് പറയുന്നതിന് പകരം അവരെ ബോധവൽക്കരിക്കുകയാണ് വേണ്ടെതെന്നും ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.