‘സമാധാനത്തിന് ഒരവസരം നൽകൂ’; മോദിയോട് ഇംറാൻ
text_fieldsഇസ്ലമാബാദ്: പുല്‍വാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സമാധാന ചർച്ചകൾക്ക് അവസരം നൽകണമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി മറന്നുപോയിരിക്കുന്നു. സമാധാനത്തിന് ഒരു അവസരം നല്‍കൂയെന്നും ഇംറാൻ മോദിയോട് അപേക്ഷിച്ചു.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ രഹസ്യാന്വേഷണ വിവരങ്ങളും തെളിവുകളും നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘പത്താെൻറ മകൻ’ ആണെങ്കിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ഇംറാൻ.
ഇംറാൻ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്ത് അഭിനന്ദിക്കാനായി വിളിച്ച മോദി ദാരിദ്ര്യത്തിനും നിരക്ഷരതക്കുമെതിരെ ഒന്നിച്ച് പോരാടുമെന്ന് പറഞ്ഞിരുന്നു. താന്‍ ഒരു പത്താെൻറ മകനാണെന്നും സത്യത്തില്‍ ഉറച്ച് നിന്ന് മാത്രമേ താന്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു എന്നുമായിരുന്നു ഇംറാൻ അന്ന് പ്രതികരിച്ചത്. എന്നാൽ പുൽവാമ ഭീകരാക്രമണത്തിൽ യാതൊരു നടപടിയും കൈക്കൊള്ളാത്ത പാക് നിലപാടിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു നേരത്തെയും ഇംറാൻ ഖാൻ അറിയിച്ചത്. ഭീകര സംഘടനയായ ജയ്ശെ മുഹമ്മദ് പാകിസ്താൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. അവരുടെ നേതാവ് മസൂദ് അസ്ഹർ ഇപ്പോഴും പാകിസ്താനിൽ തന്നെയാണ് ഉള്ളതെന്നും ഇതിൽ കൂടുതൽ വ്യക്തമായ വേറെന്ത് തെളിവുകളാണ് നടപടിയെടുക്കാൻ പാകിസ്താന്‍ വേണ്ടതെന്നും ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിരുന്നു. മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യ ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.