Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാരീരിക വെല്ലുവിളി...

ശാരീരിക വെല്ലുവിളി നേരിടുന്ന യാക്ക്രാരിക്ക്​ ഗരീബ്​ രഥിൽ ’തറ’യാത്ര​

text_fields
bookmark_border
ശാരീരിക വെല്ലുവിളി നേരിടുന്ന യാക്ക്രാരിക്ക്​ ഗരീബ്​ രഥിൽ ’തറ’യാത്ര​
cancel

ന്യൂഡൽഹി: പാരാലിമ്പിക്​ അത്​ലറ്റിന്​ ഗരീബ്​ രഥ്​ ട്രെയിനി​​​​െൻറ നിലത്തു കിടന്ന്​ യാത്ര ചെയ്യേണ്ടി വന്നതായി പരാതി.  90ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന അത്​ലറ്റിന്​ നാഗ്​പൂർ– ന്യൂഡൽഹി ​ഗരീബ്​ രഥ്​ ട്രെയിനിൽ മുകളിലെ ​െബർത്ത്​ നൽകിയെന്നാണ്​ പരാതി. ​മെഡൽ ജേതാവായ സുവർണ രാജാണ്​ പരാതിക്കാരി. ​​

പോളിയോ ബാധിച്ച്​ നടക്കാൻ സാധിക്കാതെ വീൽചെയറിൽ കഴിയുന്ന സുവർണക്ക്​ അപ്പർ ബെർത്താണ്​ ട്രെയിനിൽ ലഭിച്ചത്​. തഴെ ബെർത്തി​േലക്ക് ടിക്കറ്റ്​ മാറ്റിനൽകണമെന്ന്​ ടി.ടി.ആറിനോട്​ നിരന്തരം ആവശ്യപ്പെ​െട്ടങ്കിലും ചെവി ക്കൊണ്ടി​െല്ലന്നും സുവർണ പറയുന്നു. 

ശനിയാഴ്​​ച രാത്രി 8.45നാണ്​ സുവർണ ട്രെയിൻ കയറിയത്​. 12 മണിക്കൂറിലേറെ ട്രെയിനിൽ യാത്ര ചെയ്​തു. ബെർത്ത്​ ഉപയോഗിക്കാനാകാത്തതിനാൽ നിലത്ത്​ കിടക്കേണ്ടി വന്നു. പത്തിലേറെ തവണ ടി.ടി.ആറിനെ വിളിച്ചെങ്കിലും അദ്ദേഹം വന്നില്ല. ​ടിക്കറ്റ്​ പരിശോധിക്കാൻ പോലും ആരും വന്നില്ലെന്നും സുവർണ പരാതിപ്പെടുന്നു. ട്രെയിനിലെ കുളിമുറി ​േപാലും തനിക്ക്​ ഉപയോഗിക്കാൻ സാധിക്കില്ലെന്നും സുവർണ പറഞ്ഞു. 

ഞായറാഴ്​ച 10.20നാണ്​ ട്രെയിൻ ഡൽഹി നിസാമുദ്ദീൻ സ്​റ്റേഷനിലെത്തിയത്​. ത​​​​െൻറ കൈയിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ടിക്കറ്റാണുള്ളത്​. എന്നിട്ടും​ അപ്പർ ബെർത്താണ്​ അനുവദിച്ചത്​. താൻ നിലത്ത്​ കിടന്നുറങ്ങേണ്ടി വന്നു. എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. അന്താരാഷ്​ട്ര നിലവാരത്തിലുള്ള സേവനമല്ല ആവശ്യപ്പെടുന്നതെന്നും മനുഷ്യരാണെന്ന പരിഗണനമാത്രമാണെന്നും അത്​ലറ്റ്​ പയുന്നു. 

2013ൽ തായ്​ലാൻറിൽ നടന്ന പാരാ ടേബിൾ ടെന്നീസ്​ ഒാപ്പണിൽ സുവർണ രാജ്​ മെഡൽ നേടിയിരുന്നു. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിലും പ​െങ്കടുത്തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently ablepara-athletgareeb rath
News Summary - Given Upper Berth, Para-athlete Suvarna Raj Forced to Sleep on Floor of Garib Rath
Next Story