വോട്ടർമാർക്ക് പണവും സമ്മാനങ്ങളും: കർശന നടപടിയെന്ന് കമീഷൻ
text_fields
ചെന്നൈ: എ.ആർ നഗർ നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ വോട്ടർമാർക്ക് പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമീഷൻ. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർ ഉമേഷ് സിൻഹ വ്യക്തമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നതിെന കുറിച്ച് കമീഷന് പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എല്ലാ പരാതികളിലും സമയബന്ധിതമായി നടപടിയുണ്ടാകും.
പാർട്ടികളും സ്ഥാനാർഥികളും ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണം. പണം കടത്തുന്നതിനെതിരെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് സിൻഹ ജാഗ്രതനിർദേശം നൽകി. വോട്ടർമാരെ ലക്ഷ്യമാക്കി വൻതോതിൽ മദ്യം ഒഴുക്കുന്നതിനെതിരെയും ഇലക്ഷൻ കമീഷൻ നടപടി തുടങ്ങി. മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥരെയും മറ്റും മണ്ഡലത്തിൽ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ വിന്യസിപ്പിക്കും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.