'വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മർദനമല്ല'; കോടതിയ ലക്ഷ്യക്കേസിൽ സത്യവാങ്മൂലം സമർപ്പിച്ച് പൊലീസ്
text_fieldsഅഹമ്മദാബാദ്: വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മർദനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഗുജറാത്ത് പൊലീസ് ഹൈകോടതിയിൽ. ഗുജറാത്തിലെ ഖേഡ ജില്ലയിൽ മുസ്ലിം യുവാക്കളുടെ പിൻഭാഗത്ത് ചൂരൽ കൊണ്ടടിച്ച സംഭവത്തിൽ കോടതിയ ലക്ഷ്യം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരാ് കോടതിയിൽ ഈ വാദമുന്നയിച്ചത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ അനുവദിക്കണമെന്നും ശിക്ഷ വിധിക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ കോടതിയോട് പറഞ്ഞു.
ഡി.കെ ബസു v/s സ്റ്റേറ്റ് ഓഫ് ബംഗാൾ കേസിൽ സുപ്രീം കോടതി നിശ്ചയിച്ച നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥരായ എ.വി പർമാർ, ലക്ഷ്മൺ നിങ് കനക് സിങ് ധാബി, രഞ്ജുഭായ് ധാബി എന്നിവർക്കെതിരെയാണ് കോടതിയ ലക്ഷ്യം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഖേഡയിൽ ജാഹിർമിയ മാലിക്, മക്സുദബാനു മാലിക്, സഹധമിയ മാലിക്, സകിൽമിയ മാലിക്, ഷാഹിദരാജ മാലിക് എന്നിവരെ പൊലീസ് പരസ്യമായി വടി കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിസും തടങ്കലിലും പൊലീസ് പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്ന ഡി.കെ ബസു കേസിലെ സുപ്രീം കോടതി വിധിയെ പൊലീസുദ്യോഗസ്ഥർ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇതിനെതിരെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പിൻഭാഗത്ത് മൂന്നോ നാലോ തവണ വടികൊണ്ട് അടിക്കുന്നത് കസ്റ്റഡി മർദനമാകില്ലെന്ന് പരാമർശിച്ചിരിക്കുന്നത്. ഗർബ ആഘോഷങ്ങൾക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു യുവാക്കളെ 2022ൽ പൊലീസ് മർദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.