കൂനിൻമേൽ കുരുവായി ആഗോള എണ്ണവില വർധന
text_fieldsന്യൂഡൽഹി: മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിൽ ആഗോള എണ്ണവിലയിലുണ്ടായ വർധന രാജ ്യത്തിന് വീണ്ടും തിരിച്ചടിയാകും. താമസിയാതെ പെട്രോൾ-ഡീസൽ വില വർധിക്കുമെന്നതാണ് ആദ്യത്തെ പ്രതിസന്ധി. ഇത് സകല സാധനങ്ങളുടെയും വിലക്കയറ്റത്തിന് വഴിവെക്കും. പണപ്പെ രുപ്പവും കൂടും.
ആഗോള എണ്ണവില ബാരലിന് ഒരു ഡോളർ വർധിച്ചാൽ ഇറക്കുമതിയിനത്തി ൽ 10,700 കോടിയുടെ വാർഷിക അധികച്ചെലവാണ് രാജ്യത്തിനുണ്ടാവുക. 2018-19ൽ എട്ടു ലക്ഷം കോടിയുടെ എണ്ണ ഇറക്കുമതിയാണ് രാജ്യം നടത്തിയത്. നിലവിൽ പ്രതിദിനം 4.5 ദശലക്ഷം ബാരലാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി. അടുത്ത 12 ദിവസത്തേക്ക് ആവശ്യമുള്ള എണ്ണ കൈവശമുള്ളതിനാൽ അതുകഴിഞ്ഞേ വിലക്കയറ്റത്തിന് സാധ്യതയുള്ളുവെന്ന് എയ്ഞ്ചൽ ബ്രോക്കറേജിലെ അനൂജ് ഗുപ്ത പറയുന്നു. ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ 65 ദിവസത്തെ കരുതൽ ശേഖരമുണ്ടാകും.
ഇത് കൂടാതെ അടിയന്തരാവശ്യത്തിനുള്ള പ്രത്യേക കരുതൽ ശേഖരവും കൂടി ചേർത്താൽ ആകെ 87 ദിവസത്തേക്കുള്ള എണ്ണ ശേഖരമാണ് രാജ്യത്തിെൻറ പക്കലുണ്ടാവുക. സൗദിയിലെ ആക്രമണത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണക്ക് ഉടൻ ക്ഷാമമുണ്ടാകില്ലെന്നും എല്ലാ വിപണിയിലും ആവശ്യത്തിന് ക്രൂഡ് ഓയിൽ ലഭ്യമാണെന്നും പാരിസ് ആസ്ഥാനമായ അന്താരാഷ്ട്ര ഊർജ ഏജൻസി പറയുന്നു. ഇന്ത്യയുടെ എണ്ണ വിഹിതത്തിൽ കുറവ് വരുത്തില്ലെന്ന് സൗദി അരാംകോ അറിയിച്ചിട്ടുണ്ട്.
അതേസമയം, നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ അമേരിക്കയെ കൂടുതൽ ആശ്രയിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്. അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഇറാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി കുറഞ്ഞ സാഹചര്യവും രാജ്യത്തിന് തിരിച്ചടിയാണ്.
നൈജീരിയ, ലിബിയ എന്നീ രാജ്യങ്ങളിൽനിന്നും പഴയതുപോലെ എണ്ണ ഇറക്കുമതിയില്ല. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എണ്ണ വിലക്കയറ്റത്തെ തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യൻ വിപണിയെ നേരിട്ട് ബാധിക്കുകയും ആഗോള നിക്ഷേപകരെ അകറ്റുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.