ഗുലാം നബി ആസാദ് ഇപ്പോഴാണ് 'ആസാദ്' ആയത്, അമേത്തിക്ക് നേരത്തെ കാര്യം മനസിലായെന്ന് സ്മൃതി ഇറാനി
text_fieldsഅമേത്തി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നും രാജിവെച്ചതിനുപിന്നാലെ രാഹുൽഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുലാം നബി ആസാദ് ഇപ്പോൾ സ്വതന്ത്രനായെന്നും എന്നാൽ അമേത്തിക്ക് നേരത്തെ സ്വതന്ത്ര്യം കിട്ടിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അമേത്തിയിൽ മാധ്യമപ്രവർത്തകരോടെ സംസാരിക്കുകയായിരുന്നു അവർ.
'കോൺഗ്രസ് നേതൃത്വം തന്നെ ഗാന്ധി കുടുംബത്തെ വിമർശിക്കുന്നുണ്ട്. അതിനാൽ കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ല. ഗുലാം നബി ആസാദ് സാഹിബ് ഇപ്പോൾ 'ആസാദ്' (സ്വതന്ത്രൻ) ആയിത്തീർന്നു, എന്നാൽ അമേത്തിക്ക് നേരത്തെതന്നെ സ്വാതന്ത്ര്യം കിട്ടി.' സ്മൃതി ഇറാനി പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നും രാജിവെച്ചത്. രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ഗുലാം നബി ആസാദ് രാഹുലിന് പക്വതയില്ലെന്നും സോണിയ ഗാന്ധിയെ വെറുതെ പാർട്ടി തലപ്പത്ത് ഇരുത്തിയിരിക്കുകയാണെന്നും കത്തിൽ തുറന്നടിച്ചിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേത്തി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച സമൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായാണ് അമേഠി അറിയപ്പെടുന്നത്. മുമ്പ് സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരും അമേത്തിയിൽ നിന്നും മത്സരിച്ച് ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.