ഗുലാം നബി ആസാദ് 14 ദിവസത്തിനകം പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും; നേതാക്കളുമായി ചർച്ച നടത്തി
text_fieldsശ്രീനഗർ: മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് 14 ദിവസത്തിനുള്ളിൽ പുതിയ പാർട്ടി രുപീകരിക്കുമെന്ന് റിപ്പോർട്ട്. ജമ്മുകശ്മീരിലായിരിക്കും പാർട്ടിയുടെ ആദ്യഘടകം നിലവിൽ വരികയെന്ന് ആസാദിന്റെ വിശ്വസ്തൻ ജി.എം സറൂരി അറിയിച്ചു. ജമ്മുകശ്മീരിലെ വിവിധ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തിയെന്ന് വാർത്തകളുണ്ട്.
2019 ആഗസ്റ്റ് അഞ്ചിന് എടുത്തുകളഞ്ഞ ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിക്കുകയാണ് പാർട്ടിയുടെ പ്രധാനലക്ഷ്യമെന്നും സൂറി അറിയിച്ചു. ദേശീയപാർട്ടിയായിരിക്കും ഗുലാം നബി ആസാദ് രൂപീകരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നും രാജിവെച്ചുള്ള കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് കൈമാറിയത്. ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. രാഹുലിന് പക്വതയില്ലെന്നും സോണിയ ഗാന്ധിയെ വെറുതെ പാർട്ടി തലപ്പത്ത് ഇരുത്തിയിരിക്കുകയാണെന്നും ഗുലാം നബി കത്തിൽ തുറന്നടിച്ചിരുന്നു.
ആഗസ്റ്റ് 17ന് ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. പ്രചാരണ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് പദവി രാജിവെച്ചു കൊണ്ടുള്ള കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.