ഗോ എയർ അന്താരാഷ്ട്ര സർവീസുകൾ നിർത്തി
text_fieldsന്യൂഡൽഹി: ബജറ്റ് എയർലൈനായ ഗോ എയർ അന്താരാഷ്ട്ര സർവീസുകൾ നിർത്തി. മാർച്ച് 17 മുതൽ ഏപ്രിൽ 15 വരെയാണ് സർവീസുകൾ ന ിർത്തിവെച്ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് യാത്രക്കാർ കുറഞ്ഞതിനാലാണ് സർവീസുകൾ നിർത്തുന്നതെന്ന് ഗോ എയർ അറിയിച്ചു.
വ്യോമയാന മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജീവനക്കാരിൽ ഒരു വിഭാഗത്തെ താൽക്കാലികമായി മാറ്റി നിർത്താനും ഗോ എയറിന് പദ്ധതിയുണ്ട്. ഇതിെൻറ ഭാഗമായി സർവീസുകളെ ബാധിക്കാത്ത രീതിയിൽ ശമ്പളമില്ലാത്ത ലീവ് ജീവനക്കാർക്ക് അനുവദിക്കുമെന്നാണ് ഗോ എയർ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്താൻ, ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ പുതുതായി യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് 19 ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെയാണ് വിമാനങ്ങളിൽ യാത്രക്കാർ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗോ എയർ നിയന്ത്രണവുമായി രംഗത്തെത്തുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.