വിധി വരുന്നതുവരെ അത്യാവശ്യങ്ങൾക്ക് മാത്രമേ പുറത്തുപോകാവൂ -ഉന്നാവ് ബലാത്സംഗ കേസ് പെൺകുട്ടിയോട് കോടതി
text_fieldsന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ വിധി വരുന്നതുവരെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തുപോകാവൂവെന്നും പുറത്തുപോകുന്ന വിവരം സുരക്ഷ ഒാഫിസർമാരെ അറിയിക്കണമെന്നും ഇരയായ പെൺകുട്ടിയോട് ഡൽഹി കോടതി. പെൺകുട്ടിയോ കുടുംബമോ കേസുമായി ബന്ധപ്പെട്ട് ഡൽഹിക്ക് പുറത്തുപോകുന്നുണ്ടെങ്കിൽ സെൻട്രൽ റിസർവ് പൊലീസ് സേനയുടെ അസിസ്റ്റൻറ് കമാൻഡൻറിനെ അറിയിക്കണമെന്നും അവർ സുരക്ഷ ഒരുക്കുമെന്നും കോടതി നിർദേശിച്ചു.
ഉന്നാവ് പെൺകുട്ടി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജില്ല സെഷൻസ് ജഡ്ജ് ധർേമശ് ശർമയുടെ നിർദേശം. ആവശ്യമുള്ളപ്പോൾ മാത്രം പുറത്തുപോകുക, കേസ് തീരുന്നതുവരെ മുൻകരുതൽ സ്വീകരിക്കണം -കോടതി പറഞ്ഞു.
സുരക്ഷക്കായി ഏർപ്പെടുത്തിയ ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുന്നുവെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നൽകിയ പെൺകുട്ടിയുടെ അപേക്ഷയിലാണ് കോടതിയുടെ പ്രതികരണം.
ഉന്നാവ് ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവും പുറത്താക്കപ്പെട്ട എം.എൽ.എയുമായ കുൽദീപ് സിങ് സെംഗാറിന് ആജീവനാന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സുരക്ഷ കാരണങ്ങളാൽ േകസിെൻറ ട്രയൽ ഉന്നാവ് കോടതിയിൽനിന്ന് ഡൽഹിയിലേക്ക് സുപ്രീംകോടതി നിർദേശപ്രകാരം മാറ്റിയിരുന്നു. കേസിനു ശേഷം ബലാത്സംഗ ഇരയെ 53കാരനായ സെംഗാർ നിരന്തരം ഭീഷണിപ്പെടുത്തിയതും കോടതി ചൂണ്ടിക്കായിരുന്നു. 2017ലാണ് ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സെംഗാർ ബലാത്സംഗത്തിനിരയാക്കിയത്. എന്നാൽ, കേസെടുക്കാതിരുന്നതിനെ തുടർന്ന് പെൺകുട്ടി സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക്കു മുന്നിൽ ആത്മാഹുതി ശ്രമം നടത്തിയിരുന്നു.
സെംഗാർ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടി 2017 ജൂണിൽ ഉന്നാവിൽ വെച്ച് മറ്റു മൂന്നുപേരാൽ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. ഈ കേസിെൻറ വിചാരണ തീർന്നിട്ടില്ല. ഈ വർഷം ജൂലൈയിൽ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിനു പിന്നിൽ സെംഗാറിന് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.