'വില കുറച്ച് പെട്രോൾ വേണമെങ്കിൽ അഫ്ഗാനിലേക്ക് പോകൂ'- ഇന്ധനവില വർധനവിനെ കുറിച്ച് ബി.െജ.പി നേതാവ്
text_fieldsന്യൂഡൽഹി: ഇന്ധന വിലവർധനവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്. രാജ്യം കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണോ ഇത്തരം ചോദ്യങ്ങളെന്നും പാർട്ടിയുടെ കട്നി ജില്ല പ്രസിഡന്‍റായ രാംരതൻ പായൽ മാധ്യമപ്രവർത്തകനോട് ചോദിച്ചു.
എന്നാൽ മാധ്യമപ്രവർത്തകനോട് സംസാരിക്കുേമ്പാൾ പായലും സഹപ്രവർത്തകരും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് അണിയുകയോ ചെയ്തിരുന്നില്ല. ബി.ജെ.പി നേതാവിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടറാണ് റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധന വിലയെ കുറിച്ച് ബി.ജെ.പി നേതാവിന്‍റെ പ്രതികരണം തേടിയത്. 'താലിബാനിൽ നിന്ന് വാങ്ങിക്കോളൂ. അഫ്ഗാനിസ്താനിൽ പെട്രോൾ ലിറ്ററിന് 50 രൂപയേ ഉള്ളൂ. എന്നാൽ അവിടെ അത് ഉപയോഗിക്കാൻ ആളില്ല. അവിടെ പോയി ഇന്ധനം നിറച്ചോളൂ. ഇവിടെ സുരക്ഷയെങ്കിലും ഉണ്ട്' -പായൽ പറഞ്ഞു.
'കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ആഞ്ഞടിക്കാൻ ഒരുേമ്പാഴാണോ നിങ്ങൾ പെട്രോളിനെ കുറിച്ച് സംസാരിക്കുന്നത്. രാജ്യം കടന്ന് പോകുന്ന പ്രതിസന്ധി നിങ്ങൾ കാണുന്നില്ലെന്നാണോ?' -പായൽ പറഞ്ഞു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നു. 90 രൂപക്ക് മുകളിലാണ് പലയിടത്തും ഡീസലിന്‍റെ വില. പെട്രോൾ വില വർധനവിനെ കുറിച്ച് ചോദിക്കുേമ്പാൾ അഫ്ഗാനിലേക്ക് പോകാൻ പറയുന്ന ആദ്യത്തെ ബി.ജെ.പിക്കാരനല്ല പായൽ. നേരത്തെ ബിഹാറിൽ നിന്നുള്ള ഹരിഭൂഷൻ യാദവും ഇതേ രീതിയിൽ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.