Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ...

ഗോവയിൽ രണ്ടാംഘട്ടത്തിൽ കോവിഡ്​ ബാധിതർ 21

text_fields
bookmark_border
ഗോവയിൽ രണ്ടാംഘട്ടത്തിൽ കോവിഡ്​ ബാധിതർ 21
cancel

പനാജി: ഏപ്രിൽ 20ന്​ കോവിഡ്​ മുക്​ത സംസ്​ഥാനമായി പ്രഖ്യാപിച്ച ഗോവയിൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഞായറാഴ്ച എട്ടുപേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ ആ​കെ എണ്ണം 21 ആയി. ന്യൂഡൽഹിയിൽനിന്ന്​ ട്രെയിനിൽ വന്ന ഏഴ് പേർക്കും കർണാടകയിലെ കാർവാറിൽനിന്ന് വന്ന ഒരു തൊഴിലാളിക്കുമാണ്​ ഇന്നലെ രോഗം സ്​ഥിരീകരിച്ചത്​.

ആദ്യഘട്ടത്തിൽ ഏഴുപേർക്കാണ്​ രോഗം ബാധിച്ചിരുന്നത്​. ഏപ്രിൽ 20ന് ഇവർ സുഖം പ്രാപിച്ച്​ ആശുപത്രി വിട്ടു. പിന്നീട്​ മേയ് 12 വരെ ഒറ്റ കോവിഡ്​ കേസും സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തിരുന്നില്ല. എന്നാൽ, മേയ് 13ന് ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിൽനിന്ന് മടങ്ങിയെത്തിയവർ ഉൾപ്പെടെ അഞ്ച് പേർക്ക്​ ശനിയാഴ്ച രോഗം കണ്ടെത്തി.  

സ്ഥിരീകരിച്ച 15 കേസുകൾ മഡ്ഗാവിലെ കോവിഡ് -19 ആശുപത്രിയിലേക്ക് മാറ്റിയതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. സമൂഹ വ്യാപനം തടയാൻ രോഗബാധിതരോടൊപ്പം സഞ്ചരിച്ച മറ്റു യാത്രക്കാരെ നിരീക്ഷിക്കാൻ സർക്കാർ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

എം‌.എസ്‌സിയും എം‌.ഡിയും യോഗ്യതയുള്ള കൂടുതൽ മൈക്രോബയോളജിസ്റ്റുകളെ നിയമിച്ച്​ കോവിഡ്​ പരിശോധന കാര്യക്ഷമമാക്കും. കോവിഡിനെതിരായ പോരാട്ടത്തെ മൈക്രോബയോളജി ലാബ് കൂടുതൽ ശക്തിപ്പെടുത്തും. പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ - മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goacovid 19India News
News Summary - Goa’s COVID-19 count reached 21
Next Story