സി.എ.എയെ അഭിനന്ദിച്ച് ഗോവ പ്രമേയം പാസാക്കി
text_fieldsപനാജി: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അഭിനന്ദിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. ര ാജ്യത്ത് ആദ്യമായാണ് വിഷയത്തിൽ അഭിനന്ദനപ്രമേയം പാസാക്കിയതെന്ന് മുഖ്യമന്ത്രി പ ്രമോദ് സാവന്ത് അവകാശപ്പെട്ടു. പ്രതിപക്ഷത്തെ കോൺഗ്രസ്, േഗാവ ഫോർവേഡ് പാർട്ടി അംഗങ്ങൾ ഇറങ്ങിപ്പോയശേഷമാണ് പ്രമേയം പാസാക്കിയത്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ ചരിത്രതീരുമാനത്തിന് ഗോവൻജനതയുടെ നന്ദിയാണ് പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്നും സാവന്ത് പറഞ്ഞു. 40 അംഗ സഭയിൽ സ്പീക്കർ ഉൾപ്പെടെ 27 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇവർക്കുപുറമെ സർക്കാറിനെ പിന്തുണക്കുന്ന രണ്ടു സ്വതന്ത്രരും സഭയിൽ ഹാജരുണ്ടായിരുന്നു. സർക്കാറിനെ പിന്തുണക്കുന്ന എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാേവാ ഹാജരായില്ല. ബി.ജെ.പിയിലെ കേത്താലിക്ക എം.എൽ.എമാർ പൂർണ പിന്തുണ നൽകിയത് ശ്രേദ്ധയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.