ഗോവ ബീച്ചിൽ ബ്രിട്ടീഷ് ബാലികയുടെ കൊലപാതകം; പ്രതിക്ക് 10 വർഷം തടവ്
text_fieldsമുംബൈ: 11 വർഷം മുമ്പ് ഗോവയിലെ അഞ്ചുവാന ബീച്ചിൽ ബ്രിട്ടീഷ് ബാലിക സ്കാർലെറ്റ് കീലി ങ് കൊല്ലപ്പെട്ട േകസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. ബീച്ചിലെ താൽകാലിക വിശ്രമ കേന്ദ്ര ത്തിെൻറ ഉടമയായ സാംസൺ ഡിസൂസയെയാണ് കോടതി ശിക്ഷിച്ചത്. ബോംെബ ഹൈകോടതിയുടെ ഗോവ ബെ ഞ്ചാണ് വെള്ളിയാഴ്ച വിധി പറഞ്ഞത്. മനഃപൂർവമല്ലാത്ത നരഹത്യക്ക് പത്തു വർഷവും ബലാത്സംഗത്തിന് അഞ്ചു വർഷവും തെളിവുകൾ നശിപ്പിച്ചതിന് രണ്ടു വർഷവുമാണ് ശിക്ഷ. ഒന്നിച്ച് അനുഭവിച്ചാൽ മതി. 2.6 ലക്ഷം രൂപ പിഴയും നൽകണം. ഇത് പെൺകുട്ടിയുടെ അമ്മ ഫിയോന മെക്കോവിന് നൽകാനും കോടതി ഉത്തരവിട്ടു.
സാംസൺ കുറ്റക്കാരനാണെന്ന് ബുധനാഴ്ച കോടതി വിധിച്ചിരുന്നു. മറ്റൊരു പ്രതി പ്ലാസിഡോ കാർവാലോയെ കോടതി വെറുതെവിടുകയും ചെയ്തു. 2016ൽ ഇരുവരെയും വെറുതെവിട്ട ഗോവ കോടതി വിധിക്ക് എതിരെ സി.ബി.െഎ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
2008 ഫെബ്രുവരി 18 ന് പുലർച്ചെ സ്കാർലെറ്റിെൻറ മൃതദേഹം അഞ്ചുവാന ബീച്ചിൽ കണ്ടെത്തുകയായിരുന്നു. അമ്മ ഫിയോനയും ആറ് സഹോദരങ്ങൾക്കും ഒപ്പം ബ്രിട്ടണിലെ ഡിവാനിൽനിന്ന് അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു 15കാരിയായ സ്കാർലെറ്റ്. മുങ്ങി മരണമാണെന്നാണ് ഗോവ പൊലീസ് ആദ്യം പറഞ്ഞത്. അമ്മ ഫിയോനയുടെ ശ്രമഫലമായി കേസ് സി.ബി.െഎ ഏറ്റെടുക്കുകയും വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തതോടെ സ്കാർലെറ്റ് ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. സ്കാർലെറ്റിനൊപ്പം അവസാനം കണ്ടത് സാംസണിനെയും പ്ലാസിഡോയെയുമാണെന്ന സാക്ഷിമൊഴിയെ തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. സ്കാർലെറ്റിന് പ്ലാസിഡോ മയക്കുമരുന്ന് നൽകുകയും സാംസൺ പീഡിപ്പിക്കുകയുമായിരുന്നെന്ന് സി.ബി.െഎ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.