കോവിഡ് ബാധിച്ചിട്ടും ഫയൽ നോക്കുന്ന ഗോവ മുഖ്യമന്ത്രി; രോഗം പരത്താനാണോ ഭാവമെന്ന് കോൺഗ്രസ്
text_fieldsപനാജി: കോവിഡ് പോസിറ്റീവായിട്ടും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മുഴുകിയിരിക്കുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ ചിത്രം പുറത്തുവിട്ട് പുലിവാൽ പിടിച്ചിരിക്കുകയാണ് ബി.ജെ.പി. 'കോവിഡ് പോസിറ്റീവായിട്ടും വിശ്രമിക്കാതെ ഉത്തരവാദിത്വം നിറവേറ്റുന്ന മുഖ്യമന്ത്രിയെ നോക്കൂ' എന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രമോദ് സാവന്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന പ്രമോദ് സാവന്ത് ഫയല്‍ നോക്കുന്നത് മാസ്ക് ധരിച്ചാണ്. പക്ഷേ അദ്ദേഹം കയ്യില്‍ ഗ്ലൗസ് ഇട്ടിട്ടില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കോവിഡ് പോസിറ്റീവായ ഒരാള്‍ ഗ്ലൗസ് ധരിക്കാതെ ഫയല്‍ നോക്കിയ ശേഷം ആ ഫയല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ രോഗം പകരില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
While doing photo op for @goacm tweet claiming that CM is working despite testing COVID +Ve @DrPramodPSawant is spreading d virus further through d files, which is handles without using gloves. No wonder, if Govt officers & staff using these files gets infected with virus pic.twitter.com/1zISqLZZxU
— Girish Chodankar (@girishgoa) September 4, 2020
ഗ്ലൗസ് ധരിക്കാതെ ഫയലുകള്‍ കൈകാര്യം ചെയ്ത് മുഖ്യമന്ത്രി കോവിഡ് പരത്തുകയാണെന്നാണ് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കർ പ്രതികരിച്ചു. ഈ ഫയലുകളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സെപ്റ്റംബര്‍ രണ്ടിനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷം വീട്ടില്‍ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.