Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2017 9:17 AM GMT Updated On
date_range 18 Oct 2017 8:39 AM GMTഅഞ്ചു വര്‍ഷത്തിനിടെ സമ്പാദ്യം കുറഞ്ഞ ജനപ്രതിനിധികളില്‍ ഗോവ മുഖ്യമന്ത്രിയും
text_fieldsbookmark_border
പനാജി: ഗോവയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സമ്പാദ്യം കുറഞ്ഞ ജനപ്രതിനിധികളില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകറും. തെരഞ്ഞെടുപ്പു കമീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കനുസരിച്ചാണിത്. പര്‍സേകറുടെ സമ്പാദ്യത്തില്‍ 1.76 കോടിയുടെ കുറവാണുണ്ടായത്. 2012ലെ തെരഞ്ഞെടുപ്പില്‍ 10.74 കോടി സ്വത്തുണ്ടായിരുന്ന പര്‍സേകര്‍ക്ക് ഇപ്പോള്‍ 8.98 കോടിയാണുള്ളത്. എം.എല്‍.എമാരായ ജെനിഫര്‍ മോണ്‍സെറേറ്റ്, അറ്റനേസിയോ മോണ്‍സെറേറ്റ്, വിജയ് സര്‍ദേശായി, സുഭാഷ് ഫാല്‍ ദേശായി എന്നിവരാണ് 2012ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സമ്പാദ്യത്തില്‍ കുറവുണ്ടായ മറ്റുള്ളവര്‍. മറ്റ് എല്ലാ എം.എല്‍.എമാരുടെയും സമ്പാദ്യം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കൂടുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story