Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Congress
cancel
Homechevron_rightNewschevron_rightIndiachevron_rightഗോവ കോൺഗ്രസിൽ വീണ്ടും...

ഗോവ കോൺഗ്രസിൽ വീണ്ടും രാജി; സ്​ഥാനാർഥി പട്ടികയിൽ ഇടംപിടിച്ച എം.എൽ.എയും രാജിവെച്ചു

text_fields
bookmark_border

പനാജി: ഗോവയിൽ നിയമസഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാനിരിക്കേ കോൺഗ്രസിൽ വീണ്ടും രാജി. കർ​ട്ടോറിം എം.എൽ.എ അലീക്​സോ റെജിനാൾഡോ ലോറൻകോയാണ്​ എം.എൽ.എ സ്​ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചത്​.

ഗോവയിലെ ആദ്യ ഘട്ട സ്​ഥാനാർഥി പട്ടികയിൽ അ​ലീക്​സോയുടെ പേരും ഉൾപ്പെട്ടിരുന്നു. അലീക്​സോയുടെ രാജി ഇതോടെ കോൺഗ്രസിന്​ പുതിയ തലവേദനയാകും.

അലീക്​സോ രാജിവെച്ചതോടെ ഗോവ നിയമസഭയിൽ കോൺഗ്രസിന്‍റെ എണ്ണം രണ്ടായി ചുരുങ്ങി. ദിഗംബർ കാമത്തും പ്രതാപ്​സിങ് റാണെയുമാണ്​ കോൺഗ്രസ്​ എം.എൽ.എമാർ.

2017ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ്​ കോൺഗ്രസി​ന്​ ലഭിച്ചത്​. എന്നാൽ, നിരവധി ​എം.എൽ.എമാർ ബി.ജെ.പിയിലേക്കും മറ്റു പാർട്ടികളിലേക്കും ചേക്കേറുകയും രാജിവെക്കുകയും ചെയ്​തതോടെ നിയമസഭ സാമാജികരുടെ എണ്ണം രണ്ടായി ചുരുങ്ങി. ഡിസംബർ 16ന്​ കോൺഗ്രസ്​ ആദ്യ ഘട്ട സ്​ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. എട്ടു​േപരുടെ പട്ടികയാണ്​ പുറത്തുവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressGoa Election 2022Aleixo Reginaldo
News Summary - Goa Congress Curtorim MLA Aleixo Reginaldo resigns ahead of polls
Next Story