പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി; നിരവധി നേതാക്കൾ പാർട്ടി വിട്ടു
text_fieldsപനാജി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജിയും ആശയക്കുഴപ്പവും. പോർവോറിം മണ്ഡലത്തിലെ ഒരു കുട്ടം കോൺഗ്രസ് നേതാക്കളാണ് വെള്ളിയാഴ്ച രാവിലെ രാജിപ്രഖ്യാപിച്ചത്.
സ്വതന്ത്ര എം.എൽ.എ രോഹൻ ഖോണ്ഡെയെ പിന്തുണക്കുന്ന അവർ, 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ചു.
'വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മത്സരങ്ങളെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ല. നേതാക്കളുടെ മനോഭാവം കണ്ടാൽ അങ്ങനെ തോന്നുന്നു' -മുൻ ജില്ല പഞ്ചായത്ത് മെമ്പർ ഗുപേഷ് നായിക് പറഞ്ഞു.
കോൺഗ്രസിന് മറ്റൊരു തിരിച്ചടിയായി ദക്ഷിണ ഗോവയിൽനിന്നുള്ള മുതിർന്ന നേതാവ് മൊറേനോ റെബെലോ രാജി പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന കർട്ടോറിം മണ്ഡലത്തിലെ എം.എൽ.എയായ അലിക്സോ റെജിനൽഡോ ലോറൻകോയ്ക്ക് പാർട്ടി സ്ഥാനാർഥിത്വം നൽകിയതിൽ അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ പാർട്ടി നടപടിയിൽ അസ്വസ്ഥനാണെന്നും റിബെലോ രാജിക്കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.