കോൺഗ്രസ് പ്രവർത്തകയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ബി.ജെ.പി നേതാക്കളുടെ ഭീഷണി
text_fieldsപനാജി: ഗോവയിലെ കോൺഗ്രസ് പ്രവർത്തകെയ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ബി.ജെ.പി നേതാവിെൻറ അനുയായികൾ ഭീഷണിപ്പെടുത്തിയതായി പരാതി. അഭിഭാഷകയും ഗോവ പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദിയാ സേത്കറാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ബി.ജെ.പി പ്രവർത്തകർ ഫോണിൽ വിളിച്ച് മോശം ഭാഷയിൽ സംസാരിച്ചെന്നും കൂട്ടബലാത്സംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദിയ പരാതിയിൽ പറയുന്നു. ബി.ജെ.പി നേതാവ് സുഭാഷ് ശിരോദ്കറിെൻറ നിയോജക മണ്ഡലത്തിൽ പ്രവേശിപ്പിച്ചാൽ ആക്രമിക്കുമെന്നാണ് ഭീഷണി.
കോൺഗ്രസ് എം.എൽ.എയായിരുന്ന സുഭാഷ് ഒക്ടോബറിലാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. അഭിഭാഷകനായ സുഭാഷിനെതിരെ നേരത്തെയും ദിയ പരാതിപ്പെട്ടിരുന്നു. ദിയയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ സുഭാഷ് ശിരോദ്കർ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.