ഗോവയിലും കോൺഗ്രസിന് തിരിച്ചടി; 10 എം.എൽ.എമാർ ബി.ജെ.പിയിൽ
text_fieldsമുംബൈ: കർണാടകക്കു പിന്നാലെ കോൺഗ്രസിന് ഗോവയിലും വൻ തിരിച്ചടി. പ്രതിപക്ഷനേതാവ് ഉൾപ്പെടെ 10 പാർട്ടി എം.എൽ.എമാ ർ ബി.ജെ.പിയിൽ ലയിച്ചു. ഗോവയിൽ കോൺഗ്രസിന് 15 എം.എൽ.എമാരാണുള്ളത്. അതിനാൽ, കൂറുമാറ്റനിയമം തടസ്സമായില്ല. ബുധനാഴ് ച വൈകീട്ട് ഏഴരക്കാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ നേതൃത്വത്തിൽ എം.എൽ.എമാർ സ്പീക്കർ രാജേഷ് പട്നേകറെ കണ്ട് കത്തുനൽകിയത്.
ഇതോടെ, തെൻറ ബി.ജെ.പിയുടെ അംഗബലം 27 ആയി ഉയർന്നെന്നും സംസ്ഥാനത്തിെൻറയും അവരവരുടെ മണ്ഡലങ്ങളുടെയും വികസനമാണ് ബി.ജെ.പിയിൽ ചേർന്നവരുടെ ലക്ഷ്യമെന്നും ഉപാധികളില്ലാതെയാണ് വരവെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങേളാട് പറഞ്ഞു.
ഇതോടെ അഞ്ച് അംഗങ്ങളിലേക്കു ചുരുങ്ങിയ കോൺഗ്രസും എൻ.സി.പി, എം.ജി.പി പാർട്ടികളുടെ ഒാരോ അംഗങ്ങൾ വീതവുമാണ് പ്രതിപക്ഷത്ത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോർവേഡ് പാർട്ടിയും മൂന്നു സ്വതന്ത്രരും ബി.ജെ.പി സർക്കാറിൽ ഭാഗമാണ്. ഇതോടെ 40 അംഗ സഭയിൽ ബി.ജെ.പിയുടെ ശക്തി 33 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.