ഗോവയിൽ കോവിഡ് കർഫ്യു നീട്ടി
text_fieldsപനാജി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യു വീണ്ടും നീട്ടി. ജൂൺ 21 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിെൻറ ഭാഗമായി ചില ഇളവുകൾ ഗോവ സർക്കാർ നൽകിയിട്ടുണ്ട്.
പഞ്ചായത്ത്, മുൻസിപ്പൽ മാർക്കറ്റുകൾ തുറക്കാനുള്ള അനുമതിയാണ് നൽകിയത്. ഗോവയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പഞ്ചായത്ത്, മുൻസിപ്പൽ മാർക്കറ്റുകൾ. വിവാഹ ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. 18 വയസ് കഴിഞ്ഞ എല്ലാവരും അടുത്തുള്ള വാക്സിൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
നേരത്തെ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾ ഗോവ സർക്കാർ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗോവയിൽ 472 പേർക്കാണ് കോവിഡ് ബാധിച്ചത്. 15 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.