ഗോവൻ ബി.ജെ.പിയിൽ ശീതയുദ്ധം; മന്ത്രി മൈക്കൽ ലോബോ പാർട്ടി വിേട്ടക്കും
text_fieldsപനാജി: 2022ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ആഭ്യന്തരകലഹം. കലാൻഹുട്ട് എം.എൽ.എയും കാബിനറ്റ് മന്ത്രിയുമായ മൈക്കൽ ലോബോ പാർട്ടി വിേട്ടക്കും.
കോൺഗ്രസ് നേതാക്കളുമായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും ലോബോ ചർച്ച നടത്തിയതായാണ് വിവരം.
സിയോലിം നിയമസഭ സീറ്റുമായി ബന്ധപ്പെട്ടാണ് ഗോവൻ ബി.ജെ.പിയിലെ ശീതയുദ്ധം. നവംബർ 12ന് ഭാര്യ ദെലീല ലോബോ സിയോലിം മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് ലോബോ പ്രഖ്യാപിച്ചിരുന്നു. 'ഇത്തവണ നൂറുശതമാനം ജനങ്ങളും ഞങ്ങളെ തെരഞ്ഞെടുക്കുമെന്ന് വിശ്വസിക്കുന്നു. ദെലീല ജനങ്ങളുടെ അനുഗ്രഹത്തോടെ സിയോലിം മണ്ഡലത്തിൽനിന്ന് മത്സരിക്കും' -ലോബോ പറഞ്ഞു.
എന്നാൽ, പാർട്ടി അധ്യക്ഷൻ സദാനന്ദ് തനവാഡെ ടിക്കറ്റ് വിതരണം ആഭ്യന്തര പ്രക്രിയയാണെന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത് ആർക്കും സ്വയം തീരുമാനിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.
ബി.ജെ.പി ടിക്കറ്റിൽ 2017 സിയോലിമിൽനിന്ന് മത്സരിച്ച് പരാജയമേറ്റുവാങ്ങിയ ദയാനന്ദ് മന്ദ്രേക്കറിനും ഈ മണ്ഡലത്തിൽ കണ്ണുണ്ട്്. മന്ദ്രേക്കറോ അല്ലെങ്കിൽ മകനോ മണ്ഡലത്തിൽ മത്സരത്തിനറങ്ങുമെന്ന വിവരവും പുറത്തുവന്നിരുന്നു.
സെപ്റ്റംബറിൽ നോർത്ത് ഗോവയിലെ ബർദേസ് റീജ്യനിൽ മത്സരവുമായി ബന്ധപ്പെട്ട് ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. തുടർന്ന് ബി.ജെ.പി ഹൈകമാൻഡ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ രംഗത്തിറക്കിയാണ് പ്രശ്നം പരിഹരിച്ചത്. സംസ്ഥാന പ്രസിഡന്‍റ് തനവാഡെയും ഫട്നാവിസും േലാബോയുമായി ചർച്ച നടത്തുകയായിരുന്നു.
എന്നാൽ, ചർച്ചയിൽ ഫലമുണ്ടായില്ലെന്ന് ലോബോ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ചതിൽനിന്ന് വ്യക്തമായിരുന്നു. 'ഇതുവരെ പാർട്ടി എന്നെ വേണ്ടെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അവർ 'നോ' പറഞ്ഞാൽ മറ്റൊരു പാർട്ടിയെ നോക്കേണ്ടിവരും' -ലോബോ പറഞ്ഞു. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ ബി.ജെ.പി വിടുമെന്നായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.