ഗോവയിൽ ബി.ജെ.പിക്ക് തിരിച്ചടി; കോൺഗ്രസിന് മുന്നേറ്റം
text_fieldsപനാജി: ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ബി.ജെ.പിക്കൊപ്പം നിന്നപ്പോൾ ഗോവ പാർട്ടിയെ കൈവിട്ടു. ഗോവയിൽ 17 സീറ്റുകൾ നേടികൊണ്ട് കോൺഗ്രസ് മുന്നേറ്റം നടത്തുന്നു. ഇനി അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ ചെറു പാർട്ടികളുടെ കൂടി പിന്തുണ ഉറപ്പാക്കിയാൽ കോൺഗ്രസിന് ഗോവ ഭരിക്കാം. നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ പരാജയപ്പെടുന്നതിന് വരെ കാരണമായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഗോവയിൽ ഉണ്ടായത്.
ഇനിയെന്ത് എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ചോദ്യം. എൻ.സി.പിയുടെ ഒരംഗത്തിെൻറ പിന്തുണ ഉറപ്പാക്കമെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ അനിശ്ചിതത്വം നില നിൽക്കും. അവരെ കൂടി ഒപ്പം നിർത്താനുള്ള നീക്കങ്ങളാവും കോൺഗ്രസ് നടത്തുക. ഇതിന് എതിരായുള്ള നീക്കങ്ങൾ ബി.ജെ.പിയും നടത്തും. കുതിരക്കച്ചവടത്തിലേക്കാവും ഗോവൻ രാഷ്ട്രീയം നീങ്ങുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.