Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Luizinho Faleiro
cancel
Homechevron_rightNewschevron_rightIndiachevron_rightഗോവ മുൻ...

ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ലൂസിഞ്ഞോ ​ഫലേറൊ തൃണമൂലിൽ ചേർന്നേക്കും

text_fields
bookmark_border

പനാജി: ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ ഗോവയിലെ മുതിർന്ന നേതാവുമായ ലൂസിഞ്ഞോ ​ഫലേറൊ തൃണമൂൽ കോൺഗ്രസിൽ ചേരും. തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ കോൺഗ്രസ്​ വിട്ട്​ തൃണമൂൽ പക്ഷത്തെത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്​ സൂചന.

പാർട്ടി നേതൃത്വവുമായി തുടരുന്ന തർക്കത്തെ തുടർന്നാണ്​ മുതിർന്ന നേതാവ്​ പാർട്ടി വിടുന്നതെന്ന്​ അടുത്ത വൃത്തങ്ങൾ പറയുന്നു.

തൃണമൂൽ കോൺഗ്രസുമായി ലൂസിഞ്ഞോ ചർച്ച നടത്തിരുന്നു. ഇതിൽ പാർട്ടി മികച്ച ഓഫർ ലൂസി​േഞ്ഞാക്ക്​ നൽകിയതായും പറയുന്നു. വടക്കുകിഴക്കൻ സംസ്​ഥാനങ്ങൾക്ക്​ പുറമെ ഗോവയിലും ചുവടുറപ്പിക്കാനാണ്​ ടി.എം.സി നീക്കം. ഭബാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണവുമായി ബന്ധപ്പെട്ട ​െപാതു പരിപാടിയിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഇത്​ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു.

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി എം.പി ഡെറിക്​ ഒബ്രിയാൻ, പ്രസൂൺ ബാനർജി എന്നിവർ അടുത്തിടെ ഗോവ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressGoa CongressGoa CMLuizinho Faleiro
News Summary - Goa former CM and Congress Leader Luizinho Faleiro may switch to TMC
Next Story