കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തിനെതിരെ ഗോവയും
text_fieldsപനാജി: അറവുമാടുകളെ കശാപ്പ് ചെയ്യുന്നതിന് ചന്തയിൽ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ഗോവയിലെ ബി.ജെ.പി സർക്കാറും. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറിന് കത്തയക്കും. വിജ്ഞാപനം സാധാരണ ജനങ്ങൾക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ടെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ.
താൻ ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മനോഹർ പരീകറുമായി സംസാരിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിന് കത്തയക്കാമെന്ന് അദ്ദേഹം അറിയിച്ചെന്നും കൃഷിമന്ത്രി വിജയ് സർദേശായി മാധ്യമങ്ങളോട് പറഞ്ഞു. വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാന സർക്കാറിന് ചില വിയോജിപ്പുകളും തിരുത്തൽ നിർദേശങ്ങളുമുണ്ട്. ജനങ്ങളിൽ ആശങ്ക പരന്ന സാഹചര്യത്തിൽ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ തയാറാണെന്ന് േകന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തിൽ തങ്ങൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും ഗോവ ഫോർവേഡ് പാർട്ടി നേതാവ് കൂടിയായ സർദേശായി പറഞ്ഞു. കർണാടകയിൽനിന്നാണ് ഗോവയിലേക്ക് അറവുമാടുകൾ എത്തുന്നത്. നിയന്ത്രണം വന്നതോടെ കാലിവരവ് കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.