ഭീകരാക്രമണ സാധ്യതയെന്ന് ഇൻറലിജൻസ് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇൻറലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഗോവ സർക്കാർ ജാഗ്രത നിർദേശം നൽകി. മൽസ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താൻ സാധ്യതയുള്ളതായാണ് രഹസ്വാന്വേഷണ എജൻസികളുടെ മുന്നറിയിപ്പ്.
ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവക്ക് മുന്നറിയിപ്പ് നൽകിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാലഗാനോക്കർ അറിയിച്ചു. പടിഞ്ഞാറൻ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ എജൻസി റിപ്പോർട്ട് തീരരക്ഷാ സേന പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ലെന്നാണ് സൂചന. മുംൈബ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകളെന്നും തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞു. നേരത്തെ പാകിസ്താൻ പിടിച്ചെടുത്ത ഇന്ത്യയിൽ നിന്നുള്ള മൽസ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന ഇൗ ബോട്ടിൽ ഭീകരവാദികൾ ഉണ്ടായേക്കാമെന്നാണ് അന്വേഷണ എജൻസികളുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.