Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Quarantine
cancel
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിൽ...

കേരളത്തിൽ നിന്നെത്തുന്നവർക്ക്​ ഗോവയിൽ അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ

text_fields
bookmark_border

പനാജി: കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക്​ അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ ഏർപ്പെടുത്തി ഗോവ. വിദ്യാർഥികൾക്കും ജോലി ആവശ്യങ്ങൾക്ക്​ എത്തുന്നവർക്കും​ നിരീക്ഷണം ബാധകമാകും.

ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സംസ്​ഥാനത്ത്​ ഏർപ്പെടുത്തിയ കർഫ്യൂ സെപ്​റ്റംബർ 20 വരെ നീട്ടി. തീരപ്രദേശത്ത്​ കാസിനോകളുടെ ഉൾപ്പെടെ പ്രവർത്തനങ്ങൾക്കും നിരോധനം നീട്ടി.

'കേരളത്തിൽനിന്ന്​ വരുന്ന എല്ലാ വിദ്യാർഥികൾക്കും ജീവനക്കാർക്കും അഞ്ച്​ ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ നിർബന്ധം' -വിജ്ഞാപനത്തിൽ പറയുന്നു. വിദ്യാർഥികൾക്ക്​ ക്വാറന്‍റീൻ സൗകര്യങ്ങൾ വിദ്യഭ്യാസ സ്​ഥാപനങ്ങളിലെ അഡ്​മിനിസ്​ട്രേറ്റർമാരോ പ്രിൻസിപ്പൽമാരോ ഏർപ്പെടു​ത്തണമെന്നും പറയുന്നു.

ജീവനക്കാർക്ക്​ ബന്ധപ്പെട്ട ഓഫിസ്​ അധികൃതരോ കമ്പനികളോ സ്​ഥാപനങ്ങ​േളാ ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്തണം. അഞ്ചുദിവസത്തെ ക്വാറന്‍റീന്​ ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

വിദ്യാർഥികളും ജീവനക്കാരും അല്ലാ​െത കേരളത്തിൽ നിന്നെത്തുന്നവർ ആർ.ടി.പി.സി.ആർ ഹാജരാക്കണം. കൂടാതെ അഞ്ചുദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയുകയും വേണം. അതേസമയം, അടിയന്തര സാഹചര്യങ്ങളുമായി ബന്ധ​െപ്പട്ട്​ ഗോവയിലെത്തുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്​ഥർക്കും ക്വാറന്‍റീനിൽ ഇളവ്​ ലഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

മേയ്​ ഒമ്പതിനാണ്​ ഗോവയിൽ 24 മണിക്കൂർ കർഫ്യൂ ഏ​ർപ്പെടുത്തിയത്​. പിന്നീട്​ അവ പലപ്പോഴായി നീട്ടുകയായിരുന്നു. സംസ്​ഥാനത്തെ നിരവധി പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകിയിരുന്നു. എന്നാൽ കാസിനോകൾക്ക്​ ഉൾപ്പെടെ പ്രവർത്തനാനുമതി നൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantine​Covid 19GoaKerala News
News Summary - Goa makes 5 day quarantine mandatory for travellers from Kerala
Next Story