ഗോവക്ക് പുതിയ നേതാവിനെ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ഗോവക്ക് പുതിയ നേതാവിനെ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യനില പരിഗണിച്ച് ഗോവക്ക് ഇന്നോ നാളെയോ തന്നെ പുതിയ നേതാവിനെ ആവശ്യമാണെന്ന് നായിക് വ്യക്തമാക്കി. ഗോവയിൽ മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കർ തന്നെ തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാവുന്നത്.
ഇന്നോ നാെളയോ ഗോവയിൽ നേതൃമാറ്റം വേണം. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമല്ല. ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പാൻക്രിയാസിൽ അർബുദം ബാധിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഇപ്പോൾ ഡൽഹി എയിംസിൽ ചികിൽസയിലാണ്. ഒക്ടോബർ 14നാണ് പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.