ഗോവയിൽ അവധി ആഘോഷിച്ച് രാഹുലും സോണിയയും
text_fieldsപനാജി: പാർലമെൻറ് ശീതകാലസമ്മേളനത്തിനും നീണ്ട തെരഞ്ഞെടുപ്പ് റാലികൾക്കും ശേഷം ഗോവയിൽ അവധിക്കാലം ആസ്വദ ിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മാതാവ് സോണിയയും. സൗത്ത് ഗോവയിലെ പ്രശസ്തമായ ഫിഷർമാൻസ് വാർഫ് റസ്റ്റോറൻറിലാണ് ഇരുവരും ഞായറാഴ്ച ഉച്ചഭക്ഷണത്തിനെത്തിയത്. സീഫുഡിന് പേരുകേട്ട റസ്റ്റോറൻറിലെത്തിയ രാഹുൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി സെൽഫിക്കും പോസ് ചെയ്തു.
സുരക്ഷാ ഗാർഡുകളോ പരിചാരകരോയില്ലാതെ എത്തിയ രാഹുലും സോണിയയും ഏറെനേരം അവിടെ ചെലവഴിച്ചു. നീല ടീ ഷർട്ട് അണിഞ്ഞ രാഹുലിനൊപ്പം നിൽക്കുന്ന സെൽഫി ഗോവയിലെ പ്രശസ്ത ഡെൻറിസ്റ്റ് രചന ഫെർണാണ്ടസ് സാമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് രാഹുലും സോണിയ ഗാന്ധിയും ഗോവയിലെത്തിയത്. ഔദ്യോഗിക പരിപാടികളിലൊന്നും ഇവർ പങ്കെടുക്കുന്നില്ലെന്ന് ഗോവ കോൺഗ്രസ് വാക്താവ് അറിയിച്ചു. സൗത്ത് ഗോവയിലെ പഞ്ചനക്ഷത്ര റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.