പുതുവത്സരാഘോഷത്തിന് പിന്നാലെ ഗോവയിൽ കോവിഡ് വ്യാപനം കൂടി; രാത്രികാല കർഫ്യൂ ഏർപ്പെടുത്തും
text_fieldsന്യൂഡൽഹി: ഗോവയിൽ പുതുവത്സരാഘോഷത്തിന് പിന്നാലെ കോവിഡ് വ്യാപന നിരക്കിൽ വൻ വർധന. പ്രതിദിന രോഗ വ്യാപന നിരക്ക് 10.17 ശതമാനത്തിലെത്തി. തീരദേശങ്ങളിൽ 1,671 പോസിറ്റീവ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്.
ഡിസംബർ അവസാനം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്കായി നിരവധി വിനോദ സഞ്ചാരികളാണ് ഗോവയിൽ എത്തിച്ചേർന്നത്. ഇതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരാൻ കാരണമായതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വടക്കൻ ഗോവയിലെ ബാഗാ ബീച്ചിലൂടെ വിനോദ സഞ്ചാരികൾ നടന്നു പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിച്ചതിന് പിന്നാലെ, കോവിഡ് തരംഗത്തിന് ലഭിച്ച രാജകീയ വരവേൽപ്പാണിതെന്ന് വിമർശനം ഉയർന്നിരുന്നു. നിരവധി വിനോദ സഞ്ചാരികളാണ് പുതുവർഷത്തിൽ ബീച്ചുകളിലും നിശാ ക്ലബ്ബുകളിലുമായി ഒത്തു ചേർന്നത്.
കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തീരദേശങ്ങളിലെ സ്കൂളുകളും കോളജുകളും ജനുവരി 26 വരെ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.