കാരണം വ്യക്തമാക്കാതെ വിമാനം റദ്ദ് ചെയ്തു; ഗോ എയർ, യാത്രക്കാരന് 98,000 രൂപ നൽകണം
text_fieldsമുംബൈ: അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് വിവാഹാവശ്യാർഥം ബുക്ക് ചെയ്ത ടിക്കറ്റുകൾ അകാരണമായി കാൻസൽ ചെയ് ത ഗോ എയറിന് 98,000 രൂപ പിഴ. 2015ലായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വൈൽ പാർലേയിൽ താമസിക്കുന്ന ജയേഷ് പാണ്ഡ്യ എന്ന യാൾ 25 ടിക്കറ്റുകളായിരുന്നു ഗോ എയറിൽ ബുക്ക് ചെയ്തത്. ഇതിനായി 50000 രൂപ ചിലവഴിക്കുകയും ചെയ്തിരുന്നു.
വിമാന ത്തിെൻറ സമയത്തിനനുസരിച്ചായിരുന്നു യാത്രക്കാരൻ വിവാഹ പൂജ വെച്ചത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ പേരുകൾ അറിയിക്കാൻ ഗോ എയറിനെ 2015 ജനുവരിയിൽ വിളിക്കുകയും ചെയ്തു. എന്നാൽ വിമാനം റദ്ദാക്കിയെന്നാണ് അവർ മറുപടി നൽകിയത്. അതിന് പ്രത്യേക കാരണവും അറിയിച്ചില്ലെന്ന് ജയേഷ് ആരോപിച്ചു.
ശേഷം മറ്റൊരു എയർലൈൻസിൽ 88,816 രൂപയോളം മുടക്കി 24 പേർക്കുള്ള ടിക്കറ്റ് ബുക് ചെയ്താണ് വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിലവായ തുക തിരിച്ച് കിട്ടാൻ രണ്ട് തവണ ഗോ എയറിനെ സമീപിച്ചെങ്കിലും 3000 രൂപയുടെ ക്രെഡിറ്റ് വൗച്ചർ നൽകി തിരിച്ചയക്കുകയാണ് ഉണ്ടായത്. ബാക്കി തുക വൈകാതെ തരുമെന്ന് അറിയിച്ചെങ്കിലും ശേഷം അവരിൽ നിന്നും യാതൊരു വിവരവുമുണ്ടായില്ലെന്നും ജയേഷ് പരാതിപ്പെട്ടു.
വിവരാവകാശ നിയമ പ്രകാരം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് പരാതി നൽകിയ ജയേഷിന് ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. 2015 ഫെബ്രുവരി 17ന് ഷെഡ്യൂളിൽ യാതൊരു മാറ്റവമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഗോ എയറിനെ സമീപിച്ചപ്പോൾ ഡി.ജി.സി.എയുടെ പുതിയ കാലാവസ്ഥാ ഷെഡ്യൂൾ പ്രകാരം സെപ്തംബർ 6 2014 മുതൽ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി. ഇതോടെ ഗോ എയറിെൻറ വാദം തെറ്റാണെന്ന് ബോധ്യപ്പെടുകയും അവർക്ക് പിഴ വിധിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.