ലക്ഷ്യം തെരഞ്ഞെടുപ്പ്; മുന്നാക്ക വോട്ട്
text_fieldsന്യൂഡൽഹി: ഏറെ ചർച്ചകൾക്കും നിയമയുദ്ധത്തിനും വഴിവെക്കുന്ന സാമ്പത്തിക സംവരണ ബിൽ ലോക്സഭ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ്. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന തെരഞ്ഞ െടുപ്പിൽ മുന്നാക്ക വിഭാഗ വോട്ടുകൾ സ്വാധീനിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി കണക്കുകൂ ട്ടുന്നത്. മൂന്നു സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിച്ച ഭരണവിരുദ്ധതയെക്കുറിച്ച ആശങ ്കകൂടിയാണ് ഇതിനൊപ്പം പ്രതിഫലിക്കുന്നത്. സാമ്പത്തിക സംവരണം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ കഴിയില്ലെന്ന് ബി.ജെ.പിക്കും മോദിസർക്കാറിനും വ്യക്തമായറിയാം.
എന്നാൽ, സർക്കാർ നടത്തിയ ചുവടുവെപ്പും അതുമായി ബന്ധപ്പെട്ട ചർച്ചകളും വഴി മുന്നാക്കക്കാരെ ബി.ജെ.പിയിലേക്ക് ചേർത്തു നിർത്താമെന്നാണ് കണക്കുകൂട്ടൽ. ബിൽ പാർലമെൻറിൽ എത്തിക്കുന്ന സർക്കാർ വഴിയൊരുക്കുന്നത് അത്തരമൊരു ചർച്ചക്കാണ്. എന്നാൽ, പിന്നാക്ക വിഭാഗങ്ങൾക്ക് ബില്ലിനോടുള്ള സമീപനം സർക്കാറിനെ സന്തോഷിപ്പിക്കണമെന്നില്ല. മുന്നാക്ക പ്രീണനം ദലിതുകളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ബി.ജെ.പിയിൽനിന്ന് കൂടുതൽ അകറ്റിയെന്നു വരും.
പല കാരണങ്ങളാൽ ഇൗ വിഭാഗങ്ങൾ ബി.ജെ.പിയിൽനിന്ന് അകന്നിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ട്ബാങ്കിനുണ്ടായ നിരാശ മറികടക്കാനുള്ള ശ്രമം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി കളത്തിലിറങ്ങിയ യുവജനം, അഭിലാഷങ്ങൾ മങ്ങി നിരാശയിലാണ്. വാഗ്ദാനങ്ങൾക്കപ്പുറം, തൊഴിലവസരങ്ങൾ ഉണ്ടായില്ല. അവർക്കിടയിൽ 10 ശതമാനം സംവരണമെന്ന മോഹം വളർത്തുകയാണ് ബി.ജെ.പി.
സാമ്പത്തിക സംവരണത്തിന് വാദിക്കുന്നവർ മുന്നാക്ക വിഭാഗക്കാർ മാത്രമല്ല. ഇൗ സംവരണം സി.പി.എമ്മിെൻറയും നയമാണ്. മുന്നാക്ക വിഭാഗത്തിൽ ജനിച്ചതിെൻറ പേരിൽ, കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരെ പരിരക്ഷയിൽനിന്ന് മാറ്റിനിർത്തരുതെന്നാണ് ആ നിലപാടിെൻറ കാതൽ. സുപ്രീംകോടതി കയറിയ എൻ.എസ്.എസിനെ സ്വാധീനിക്കാൻ പര്യാപ്തമാണ് മോദിസർക്കാറിെൻറ തീരുമാനം.
വടക്കേന്ത്യയിൽ വിവിധ സവർണ വിഭാഗങ്ങൾക്കു പുറമെ ജനറൽ കാറ്റഗറിയിൽ വരുന്ന വിവിധ ജാതി വിഭാഗങ്ങളുണ്ട്. അവരുടെ പ്രതിഷേധവും സമരവും സമ്മർദവുമൊക്കെ പരിഗണിച്ചുവെന്ന തോന്നൽ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.