Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഊടുവഴികളിലൂടെ ആളുകളെ...

ഊടുവഴികളിലൂടെ ആളുകളെ കള്ളക്കടത്ത്;  കർശന നടപടിയെടുക്കുമെന്ന്​ ഗോവ മുഖ്യമന്ത്രി

text_fields
bookmark_border
ഊടുവഴികളിലൂടെ ആളുകളെ കള്ളക്കടത്ത്;  കർശന നടപടിയെടുക്കുമെന്ന്​ ഗോവ മുഖ്യമന്ത്രി
cancel
camera_alt????????? ????? ????????? ??????? ??? ??????
 പനാജി: അയൽസംസ്​ഥാനങ്ങളിൽ നിന്ന്​ ഗോവയിലേക്ക്​ ആളുകളെ കള്ളക്കടത്ത്​ നടത്തുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സർക്കാർ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച്​ ഊടുവഴികളിലൂടെ​ ആളുകളെ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും​ മുഖ്യമന്ത്രി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.  നിലവിൽ കോവിഡ്​ മുക്​തമായ സംസ്​ഥാനത്ത്​ സ്​ഥിതി വഷളാകാൻ ഇത്​ ഇടയാക്കും. കോവിഡ് -19 വ്യാപനം തടയാനുള്ള നിർദ്ദേശം ലംഘിക്കുന്നത്​ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. വിദേശത്ത് കുടുങ്ങിയ രണ്ടായിരത്തോളം ഗോവക്കാർ സംസ്ഥാനത്തേക്ക് മടങ്ങിയതായും സാവന്ത് പറഞ്ഞു.  ഗോവയിൽ കുടുങ്ങിയ 8,000 ത്തോളം അന്യസംസ്​ഥാനക്കാർ സർക്കാർ അനുമതി വാങ്ങി സ്വന്തം വാഹനങ്ങളിൽ അവരവരുടെ നാടുകളിലേക്ക്​ മടങ്ങിയതായും അദ്ദേഹം പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaSmugglecovid 19Promod Sawant
News Summary - Goans trying to ‘smuggle in’ people from other States: CM
Next Story